ആരാണ് പ്രസിദ്ധമായ ആ മോദി ചിത്രങ്ങള്‍ക്ക് പിന്നില്‍?; അറിയാം, ക്യാമറയും തൂക്കി ഒപ്പം സഞ്ചരിക്കുന്ന പ്രധാനമന്ത്രിയുടെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫറെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2020 05:03 PM  |  

Last Updated: 02nd January 2020 05:03 PM  |   A+A-   |  

 

പ്രധാനമന്ത്രി നരേന്ദ്ര മോദി എവിടെപ്പോയാലും കൂടെ വൈ കെ കൃഷ്ണമൂര്‍ത്തി ലോക്‌നാഥുണ്ടാകും, ഒരു ക്യാമറയും തൂക്കി. അത് വിദേശ യാത്രകളായാലും രാജ്യത്തിനുള്ളിലെ പൊതു പരിപാടിയായാലും. പ്രധാനമന്ത്രിയുടെ ഓരോ ചലനങ്ങളും അത്രയും പകര്‍ത്തി ജനങ്ങളിലേക്കെത്തിക്കുന്നത് യാദലം കൃഷ്ണമൂര്‍ത്തി ലോക്‌നാഥെന്ന  വൈ കെ കൃഷ്ണമൂര്‍ത്തിയാണ്- പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പില്‍ ഫോട്ടോ ഗ്രാഫര്‍ ആന്റ് വീഡിയോ ഗ്രാഫര്‍. മോദിയുടെ പ്രസിദ്ധമായ ഒട്ടുമിക്ക ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും പിന്നില്‍ ഇദ്ദേഹമാണ്. കര്‍ണാടകയിലെ തുമകുരുവില്‍ നിന്നുള്ള കൃഷ്ണമൂര്‍ത്തി പ്രസാര്‍ഭാരതി ജീവനക്കാരനാണ്. 

പ്രധാനമന്ത്രിയുടെ കര്‍ണാടകയിലെ രണ്ടുദിവസത്തെ പരിപാടികള്‍ പകര്‍ത്തുന്നതും ഇദ്ദേഹം തന്നെ. രണ്ടു പതിറ്റാണ്ടായി പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രാഫറാണ് ഇദ്ദേഹം. മോദിക്കൊപ്പം ജോലി ചെയ്യുന്നതാണ് ഏറെ സന്തോഷമുള്ള കാര്യമെന്ന് കൃഷ്ണമൂര്‍ത്തി പറയുന്നു. 

മൈനസ് പതിനനഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ മോദിക്കൊപ്പം ന്യൂസിലന്‍ഡില്‍ പോയതാണ് ഏറ്റവും മറക്കാന്‍ പറ്റാത്ത അനുഭവമെന്ന് അദ്ദേഹം പറയുന്നു. തണുപ്പിനെ നേരിട്ട മോദി, തങ്ങളോട് പൂര്‍ണമായി സഹകരിച്ചെന്നും കൃഷ്ണമൂര്‍ത്തി ഓര്‍മ്മിക്കുന്നു. 

രണ്ടാം യുപിഎ സര്‍ക്കാരിന് ശേഷം അവധി എടുക്കാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ ജോലിയില്‍ തുടരാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ബന്ധിക്കുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. എപിജെ അബ്ദുള്‍ കലാം രാഷ്ട്രപതിയായിരുന്നപ്പോള്‍ അദ്ദേഹത്തിന് വേണ്ടിയും കൃഷ്ണമൂര്‍ത്തി ക്യമാറ ചലിപ്പിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ കളര്‍ ലാബ് നടത്തിയിരുന്ന അമ്മാവനാണ് തന്നെ ഫോട്ടോഗ്രാഫിയിലേക്ക് അടുപ്പിച്ചതെന്നും കൃഷ്ണമൂര്‍ത്തി ഓര്‍ക്കുന്നു.