കണ്ടാല്‍ നേപ്പാളികളെപ്പോലെയുണ്ട്; പൗരത്വം തെളിയിക്കണം: പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച സഹോദരിമാരോട് അധികൃതര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2020 03:06 PM  |  

Last Updated: 02nd January 2020 03:08 PM  |   A+A-   |  

 

നേപ്പാളികളെ പോലുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച സഹോദരങ്ങളെ തിരിച്ചയച്ച് അധികൃതര്‍. ഹരിയാനയിലാണ് സംഭവം. ചണ്ഡീഗഡില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച പെണ്‍കുട്ടികളോടാണ് നേപ്പാളികളെപ്പോലെ തോന്നിക്കുന്നതിനാല്‍ പൗരത്വം തെളിയിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. 

സന്തോഷ്, ഹെന്ന എന്നിവരോടാണ് അധികൃതര്‍ പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ടത്.' പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനായി ചെന്നപ്പോള്‍ ഞങ്ങള്‍ നേപ്പാളികളെപ്പോലെ ഇരിക്കുകയാണെന്നും പൗരത്വം തെളിയിക്കാനും ആവശ്യപ്പെട്ടു- സഹോദരിമാരില്‍ ഒരാള്‍ പറഞ്ഞു. 

വിഷയം മന്ത്രി അനില്‍ വിജിന്റെ ശ്രദ്ധയില്‍പ്പെടുത്തി എന്നും ഇവര്‍ വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് ഇടപെട്ടെന്നും പ്രശ്‌നം പരിഹരിച്ച് പാസ്‌പോര്‍ട്ട് നല്‍കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചെന്നും അംബാല പൊലീസ് കമ്മീഷണര്‍ അശോക് ശര്‍മ്മ വ്യക്തമാക്കി.