'കോലം' വരച്ച് പ്രതിഷേധക്കാര്‍ക്ക് പാകിസ്ഥാന്‍ ബന്ധം ?; സമരത്തിന് നേതൃത്വം നല്‍കിയ യുവതി കര്‍ശന നിരീക്ഷണത്തിലെന്ന് പൊലീസ്

ഇവര്‍ക്ക് പാകിസ്ഥാനിലെ ബൈറ്റ്‌സ് ഫോര്‍ ഓള്‍ എന്ന കൂട്ടായ്മയുമായി ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ : പൗരത്വ നിയമഭേദഗതിക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധിച്ചവര്‍ക്ക് പാകിസ്ഥാന്‍ ബന്ധമെന്ന് പൊലീസ്. കോലം വരച്ചുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവരില്‍ ചിലര്‍ക്ക് പാക് ബന്ധമുണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. പാകിസ്ഥാനിലെ അസോസിയേഷന്‍ ഓഫ് സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയില്‍ ഇവര്‍ അംഗങ്ങളാണെന്നാണ് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചത്. കോലമെഴുതി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് ഇത്തരം ബന്ധമുള്ളവരാണ്. പ്രതിഷേധക്കാര്‍ നിരീക്ഷണത്തിലാണെന്നും ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ എ കെ വിശ്വനാഥന്‍ അറിയിച്ചു.

പൗരത്വ നിയമത്തിനെതിരെ മദ്രാസ് ഐഐടി പരിസരത്ത് പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കിയ ഒരു യുവതിയാണ് പൊലീസിന്‍രെ കര്‍ശന നിരീക്ഷണത്തിലുള്ളത്. ഗായത്രി ഖണ്ഡാഡെ എന്ന യുവതിയുടെ പാകിസ്ഥാന്‍ ബന്ധമാണ് അന്വേഷിക്കുന്നത്. ഇവര്‍ക്ക് പാകിസ്ഥാനിലെ ബൈറ്റ്‌സ് ഫോര്‍ ഓള്‍ എന്ന കൂട്ടായ്മയുമായി ബന്ധമുണ്ടെന്നാണ് സൂചന.

പൗരത്വ നിയമത്തിനെതിരെ ചെന്നൈ നഗരത്തില്‍ നടന്ന സമരങ്ങളിലെല്ലാം യുവതിയുടെ സജീവസാന്നിധ്യമുണ്ടായിരുന്നു. കോലം വരച്ചുള്ള പ്രതിഷേധത്തിനും ഗായത്രിയും നേതൃത്വം നല്‍കിയിരുന്നതായി പൊലീസ് സൂചിപ്പിച്ചു. മദ്രാസ് യൂണിവേഴ്‌സിറ്റി പരിസരത്ത് കഴിഞ്ഞമാസം നടന്ന പ്രതിഷേധത്തിലും ഗായത്രി പങ്കെടുത്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഗായത്രി ഖണ്ഡാഡെയ്ക്ക് തമിഴ്‌നാട്ടിലെ ചില സന്നദ്ധസംഘടനകളുടെ സഹായം ലഭിച്ചിരുന്നുവെന്നും പൊലീസ് സംശയിക്കുന്നു. അവരുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ബൈറ്റ്‌സ് ഫോര്‍ ഓള്‍, പാകിസ്ഥാനില്‍ ഗവേഷകയാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഇത് അസോസിയേഷന്‍ ഓഫ് ഓള്‍ പാകിസ്ഥാന്‍ സിറ്റിസണ്‍ ജേര്‍ണലിസ്റ്റ്‌സുമായി ബന്ധമുണ്ടെന്നും ഉനന്ത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബസന്ത് നഗറിലെ കോലംപ്രതിഷേധവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com