തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് മുന്നേറ്റം ; മുഖ്യമന്ത്രിയുടെ നാട്ടിലടക്കം എഐഎഡിഎംകെയ്ക്ക് തിരിച്ചടി

515 ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ 237 വാര്‍ഡുകളിലും, 5067 പഞ്ചായത്ത് വാര്‍ഡുകളില്‍ 2285 വാര്‍ഡുകളും ഡിഎംകെ വിജയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: തമിഴ്‌നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്  നടന്ന തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് വന്‍മുന്നേറ്റം. ഭരണകക്ഷിയായ അണ്ണാഡിഎംകെയ്ക്ക് വന്‍ തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ നേരിട്ടത്. മുഖ്യമന്ത്രി പളനിസാമിയുടെ നാടായ എടപ്പാടിയില്‍ അടക്കം അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. 

515 ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ 237 വാര്‍ഡുകളിലും, 5067 പഞ്ചായത്ത് വാര്‍ഡുകളില്‍ 2285 വാര്‍ഡുകളും ഡിഎംകെ വിജയിച്ചു. ഗൂഡല്ലൂര്‍ ജില്ലാ പഞ്ചായത്തിലേക്ക്  ഒപ്പത്തിനൊപ്പം പോരാട്ടമാണ്. ഇവിടെ സ്വതന്ത്രരുടെ നിലപാട് അധികാരം നിര്‍ണയിക്കുന്നതില്‍ പ്രധാനമാകും. ഇന്നലെ ആരംഭിച്ച വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 

തദ്ദേശ തെരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകക്ഷി വന്‍ വിജയം നേടുന്ന പതിവ് തിരുത്തിയാണ് തമിഴ്‌നാട് ഇത്തവണ വിധിയെഴുതിയത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഗതി വ്യക്തമാക്കുന്ന ഫലമായാണ് തദ്ദേശതെരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com