കുടിശ്ശിക അടയ്ക്കാത്തതിനാല്‍ കാറിന് ഇന്ധനം അടിച്ചില്ല ; ബസില്‍ യാത്ര ചെയ്ത് മന്ത്രി ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2020 08:00 AM  |  

Last Updated: 04th January 2020 08:00 AM  |   A+A-   |  

 

പുതുച്ചേരി : വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ക്ക് ഇന്ധനം അടിച്ചതിന്റെ കുടിശ്ശിക അടയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മന്ത്രിയുടെ കാറിന് ഇന്ധനം അടിച്ച് നല്‍കിയില്ല. ഇതേത്തുടര്‍ന്ന് ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രി പോയത് ബസില്‍. ഇതിന്റെ വീഡിയോ പുറത്തുവന്നു.

പുതുച്ചേരി മന്ത്രി ആര്‍ കമാലകണ്ണനാണ് കാറില്‍ ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ സ്‌റ്റേഷന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബസില്‍ യാത്ര ചെയ്തത്. കോ-ഓപ്പറേറ്റീവ് പെട്രോള്‍ സ്‌റ്റേഷനാണ് സര്‍ക്കാര്‍ വകുപ്പുകളുടെ വാഹനങ്ങള്‍ക്ക് ഇന്ധനം അടിച്ചതിന്റെ കുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രിയുടെ കാറിന് ഇന്ധനം നിറയ്ക്കാന്‍ വിസമ്മതിച്ചത്.