ഗുജറാത്തില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2020 07:31 PM  |  

Last Updated: 04th January 2020 07:31 PM  |   A+A-   |  

gandhi_statue

പ്രതീകാത്മക ചിത്രം

 

അഹമ്മദാബാദ്: ഗുജറാത്തില്‍ മഹാത്മാ ഗാന്ധിയുടെ  പ്രതിമ തകര്‍ത്തു. ഗുജറാത്തിലെ അംറേലി ജില്ലയിലുള്ള ഹരികൃഷ്ണ തടാകത്തിനടുത്ത് സ്ഥാപിച്ചിരുന്ന പ്രതിമയാണ് അജ്ഞാതര്‍ തകര്‍ത്തത്. 

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഹരികൃഷ്ണ തടാകത്തിനടുത്തുള്ള പൂന്തോട്ടത്തിലായിരുന്നു പ്രതിമ സ്ഥാപിച്ചിരുന്നത്. സൂറത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രത്‌ന വ്യാപാരിയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷനാണ് ഈ പൂന്തോട്ടം പണി കഴിപ്പിച്ചത്. 

2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പൂന്തോട്ടത്തില്‍ 2018ലാണ് ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചത്. പ്രതിമ തകര്‍ത്തവരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും, അന്വേഷണം തുടരുകയാണെന്നും പൊലീസ് പറയുന്നു.