റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തല്‍ സര്‍ക്കാരിന്റെ അടുത്തലക്ഷ്യം : കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2020 10:34 AM  |  

Last Updated: 04th January 2020 10:34 AM  |   A+A-   |  

 

ജമ്മു : പൗരത്വ ഭേദഗതി നിയമം ജമ്മുകശ്മീര്‍ അടക്കം രാജ്യത്ത് എല്ലായിടത്തും ബാധകമാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്. കേന്ദ്രസര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം മ്യാന്മറില്‍ നിന്നും അഭയാര്‍ത്ഥികളായെത്തിയ റോഹിങ്ക്യന്‍ മുസ്ലീങ്ങളെ നാടുകടത്തുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പൊതുഫണ്ട് നിയമം സംബന്ധിച്ച് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഇന്ത്യയില്‍ തങ്ങുന്ന റോഹിങ്ക്യകളുടെ കാര്യത്തില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്. ഇവരുടെ പട്ടിക ഉടന്‍ തയ്യാറാക്കും.

പശ്ചിമബംഗാളില്‍ നിന്ന് നിരവധി സംസ്ഥാനങ്ങള്‍ പിന്നിട്ടശേഷം റോഹിങ്ക്യകള്‍ ജമ്മുവിന്റെ വടക്കന്‍ മേഖലയില്‍ തമ്പടിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തും. പൗരത്വ നിയമത്തിന്റെ പരിധിയില്‍ ഇവര്‍ വരുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.