ഐഎസ് ഭീകരര്‍ ഉത്തര്‍പ്രദേശില്‍ കടന്നു; കനത്ത ജാഗ്രത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2020 03:18 PM  |  

Last Updated: 05th January 2020 03:18 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

ലക്‌നൗ: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരവാദികളെന്ന് സംശയിക്കുന്നവര്‍ ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചതായി മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരവാദികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ തുടര്‍ന്ന് ഇന്ത്യയും നേപ്പാളും അതിര്‍ത്തി പങ്കിടുന്ന ഉത്തര്‍പ്രദേശിലെ പ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മഹാരാജ്ഗഞ്ച്, കുഷിനഗര്‍, സിദ്ധാര്‍ത്ഥ്‌നഗര്‍ എന്നി ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്.

കൊടും ഭീകരരായ അബ്ദുള്‍ സമദ്, ഇല്ലിയാസ് എന്നിവര്‍ ഉത്തര്‍പ്രദേശില്‍ നിന്ന് നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചതായി ബസ്തി റേഞ്ച് ഐജി അശുതോഷ് കുമാര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഐജി വ്യക്തമാക്കി.