ജെഎന്‍യുവില്‍ അഴിഞ്ഞാടി 'മുഖംമൂടി സംഘം'; വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിന് ഗുരുതര പരിക്ക്; എബിവിപിയെന്ന് യൂണിയന്‍, പൊലീസ് ക്യാമ്പസില്‍(വീഡിയോ)

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. പുറത്തു നിന്നെത്തിയ എബിവിപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു എന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചു
പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ്‌
പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ്‌


ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. പുറത്തു നിന്നെത്തിയ എബിവിപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു എന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചു. സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥി യൂണിയിന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഐഷിയെ എംയിസിലേക്ക് മാറ്റി. 

അഞ്ഞൂറോളം വരുന്ന എബിവിപി പ്രവര്‍ത്തകര്‍ ക്യാമ്പസിലെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു എന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചു. സംഘര്‍ഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ പൊലീസ് ക്യാമ്പസിനുള്ളില്‍ പ്രവേശിച്ചു. മുഖംമൂടി ധരിച്ച് ഒരുസംഘം വിദ്യാര്‍ത്ഥികളെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

വിദ്യാര്‍ത്ഥികളെ മര്‍ദിക്കുന്നത് തടഞ്ഞ അധ്യാപകരെയും അക്രമികള്‍ വളഞ്ഞിട്ട് മര്‍ദിച്ചു. അക്രമി സംഘത്തിലുള്ളവര്‍ വിദ്യാര്‍ത്ഥികളല്ലെന്നും എബിവിപി ഗുണ്ടകളാണെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചു. ഹോസ്റ്റലുകളില്‍ കയറിയിറങ്ങിയ അക്രമികള്‍ വിദ്യാര്‍ത്ഥികളെ മാരകമായി മര്‍ദിക്കുകയായിരുന്നു എന്നും വിദ്യാര്‍ത്ഥി യൂണിയന്‍ പറഞ്ഞു. 

വര്‍ധിപ്പിച്ച ഹോസ്റ്റല്‍ ഫീസ് പൂര്‍ണമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ അനിശ്ചിത കാല സമരം തുടരുകയാണ്. കഴിഞ്ഞ രണ്ടുമാസമായി നടക്കുന്ന സമരത്തിനിടെയാണ് അക്രമം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com