ശക്തികേന്ദ്രത്തില്‍ ബിജെപിയെ ഞെട്ടിച്ച് ഗോ ബാക്ക് വിളി; അമിത് ഷായ്ക്ക് എതിരെ പ്രതിഷേധിച്ച യുവതികള്‍ക്ക് പൊലീസ് കാവല്‍

പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വിശദീകരിക്കാന്‍ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എതിരെ പ്രതിഷേധിച്ച യുവതികള്‍ക്ക് പൊലീസ് കാവല്‍
ശക്തികേന്ദ്രത്തില്‍ ബിജെപിയെ ഞെട്ടിച്ച് ഗോ ബാക്ക് വിളി; അമിത് ഷായ്ക്ക് എതിരെ പ്രതിഷേധിച്ച യുവതികള്‍ക്ക് പൊലീസ് കാവല്‍

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വിശദീകരിക്കാന്‍ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എതിരെ പ്രതിഷേധിച്ച യുവതികള്‍ക്ക് പൊലീസ് കാവല്‍. ഇവര്‍ താമസിക്കുന്ന ഫ്‌ലാറ്റിന് പുറത്ത് ഡല്‍ഹി പൊലീസ് സേനയെ വിന്യസിച്ചു. ഡല്‍ഹി ലജ്പത് നഗറിലെത്തിയപ്പോഴായിരുന്നു അമിത് ഷായ്ക്ക് എതിരെ ഇവര്‍ പ്രതിഷേധം നടത്തിയത്. ഹരിണി, ഹരിത എന്നീ രണ്ടുപെണ്‍കുട്ടികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പെണ്‍കുട്ടികളെ കാണാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. 

ഒരു വീടിന്റെ മൂന്നാം നിലയില്‍ നിന്നാണ് യുവതികള്‍ പ്രതിഷേധിച്ചത്. അമിത് ഷാ ഗോ ബാക്ക് മുദ്രാവാക്യങ്ങള്‍ മുഴക്കിയ യുവതികള്‍ ' ഷെയിം ഓണ്‍ യു' എന്ന ബാനറും താഴേക്കിട്ടു. കേന്ദ്രമന്ത്രിക്ക് ഒപ്പമെത്തിയ ബിജെപി പ്രവര്‍ത്തകര്‍ യുവതികള്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ബാനര്‍ നീക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യുവതികള്‍ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. 

പൗരത്വ നിയമഭേദഗതിക്ക് ജനപിന്തുണ നേടിയെടുക്കാന്‍ ബിജെപി ഗൃഹസമ്പര്‍ക്ക പരിപാടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഞായറാഴ്ച വൈകുന്നേരം നാലരയോടെ അമിത് ഷാ എത്തിയത്. ബിജെപിയുടെ ശക്തികേന്ദ്രമാണ് ലജ്പത് നഗര്‍. ഇവിടെ നിന്ന് പ്രതിഷേധങ്ങള്‍ ഉയരില്ല എന്ന കണക്കുകൂട്ടലിലാണ് പ്രചാരണം ലജ്പത് നഗറില്‍ നിന്ന് തന്നെ ആരംഭിക്കാന്‍ പാര്‍ട്ടി തീരൂമാനിച്ചത്. പക്ഷേ ആദ്യദിവസം തന്നെ അമിത് ഷായ്ക്ക് എതിരെ പ്രതിഷേധം ഉയര്‍ന്നത് പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com