'ഇന്ത്യക്കാരനാണെങ്കില്‍ ആയുധമേന്തിവരുന്ന അക്രമികളെ സഹിക്കേണ്ടതില്ല'; രൂക്ഷ വിമര്‍ശനവുമായി ആനന്ദ് മഹിന്ദ്ര

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2020 08:20 AM  |  

Last Updated: 06th January 2020 08:20 AM  |   A+A-   |  

anand

 

ന്യൂഡല്‍ഹി; ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുണ്ടായ ക്രൂരമായ ആക്രമണത്തില്‍ വിമര്‍ശനവുമായി മഹിന്ദ്ര ആന്‍ഡ് മഹിന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹിന്ദ്ര. നിങ്ങള്‍ ഇന്ത്യക്കാരനാണെങ്കില്‍ ആയുധമേന്തിവരുന്ന അക്രമകാരികളെ സഹിക്കേണ്ടതില്ലെന്ന്  അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു. അക്രമികളെ ഉടനെ കണ്ടെത്തണമെന്നും ആരും അവരെ സംരക്ഷിക്കരുതെന്നും അദ്ദേഹം കുറിച്ചു. 

'നിങ്ങളുടെ രാഷ്ട്രീയമെന്തോ ആകട്ടെ, നിങ്ങളുടെ ഐഡിയോളജി എന്തോ ആകട്ടെ, നിങ്ങളുടെ മതം എന്തോ ആകട്ടെ നിങ്ങള്‍ ഒരിന്ത്യക്കാരനാണെങ്കില്‍, ആയുധമേന്തിവരുന്ന അക്രമകാരികളെ നിങ്ങള്‍ സഹിക്കേണ്ടതില്ല. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ അതിക്രമിച്ചുകടന്നവരെ ഉടന്‍ കണ്ടെത്തണം, അവര്‍ക്കു ഒരുത്തരും അഭയം കൊടുക്കരുത്' ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. 

മുഖംമൂടി ധരിച്ച് ആയുധമേന്തിവന്ന ഒരു കൂട്ടമാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ ആക്രമണം നടത്തിയത്. 20 ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ എബിവിപിയാണെന്നാണ് ആരോപണം. കൂടാതെ മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ആക്രമണം നടത്തിയത് എന്ന് തെളിയിക്കുന്ന സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് ഇടതു നേതാക്കള്‍ ആക്രമണത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.