ശബരിമല പുനഃപരിശോധനാ ഹർജികൾ അടുത്ത തിങ്കളാഴ്ച; പരി​ഗണിക്കുന്നത് ഒൻപതം​ഗ ഭരണഘടനാ ബഞ്ച്

By സമകാലിക മലയാളം ഡെസ്ക്  |   Published: 06th January 2020 06:21 PM  |  

Last Updated: 06th January 2020 06:28 PM  |   A+A-   |  

court-sabarimala

 

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹ​ർജികൾ ഈ മാസം 13ന് പരി​ഗണിക്കും. ഒൻപതം​ഗ ഭരണഘടനാ ബഞ്ചാണ് ഹർജി പരി​ഗണിക്കുന്നത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട എഴുപതോളം ഹര്‍ജികള്‍ ആണ് പരിഗണിക്കുന്നത്.

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്റ്റംബര്‍ 28 ന് പുറപ്പെടുവിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളും 2006ല്‍ യുവതി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജികളുമാണ് ജനുവരിയില്‍ പരിഗണിക്കുന്നതെന്ന് സുപ്രീം കോടതി അഡീഷണല്‍ രജിസ്ട്രാര്‍ കേസിലെ കക്ഷികള്‍ അയച്ച നോട്ടീസില്‍ പറഞ്ഞിരുന്നു.

വിധി നടപ്പിലാക്കുന്നതിന് സാവകാശം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ സാവകാശ അപേക്ഷയും ബഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.