മദ്രസ അധ്യാപകരെ സര്‍ക്കാരിന് നിയമിക്കാം; നിയമം ഭരണഘടനാ വിരുദ്ധമല്ല; സുപ്രീം കോടതിയുടെ അംഗീകാരം 

മദ്രസ അധ്യാപകരെ സര്‍ക്കാരിന് നിയമിക്കാം; നിയമം ഭരണഘടനാ വിരുദ്ധമല്ല; സുപ്രീം കോടതിയുടെ അംഗീകാരം 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: മദ്രസകളിലെ അധ്യാപക നിയമനത്തിന് കമ്മിഷനെ നിയോഗിച്ചുകൊണ്ടുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നിയമം സുപ്രീം കോടതി ശരിവച്ചു. സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്‍ മുഖേനെ മദ്രസകളിലേക്ക് അധ്യാപക നിയമനം നടത്താന്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, യുയു ലളിത് എന്നിവര്‍ അടങ്ങിയ ബെഞ്ച് അനുമതി നല്‍കി.

മമത ബാനര്‍ജി സര്‍ക്കാര്‍ പസാക്കിയ പശ്ചിമ ബംഗാള്‍ മദ്രസാ സര്‍വീസ് കമ്മിഷന്‍ നിയമം കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കിയിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശത്തിന്റെ ലംഘനമാണ് നിയമം എന്നു വിലയിരുത്തിയായിരുന്നു ഹൈക്കോടതി നടപടി. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന ഹൈക്കോടതിയുടെ വിലയിരുത്തലിനെ ചോദ്യം ചെയ്ത്, നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട മദ്രസാ അധ്യാപകരാണ് സുപ്രീം കോടതിയെ സമീപിച്ചത്. 

മദ്രസകളുടെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ പണം നല്‍കുന്നതു ചൂണ്ടിക്കാട്ടിയാണ്, അധ്യാപക നിയമത്തിന് കമ്മിഷനെ നിയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ നിയമം നിര്‍മിച്ചത്. എന്നാല്‍ അധ്യാപക നിയമനത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ മാത്രമേ സര്‍ക്കാരിനാവൂ എന്ന് ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ മദ്രസകള്‍ വാദിച്ചു. 

നിയമത്തിന്റെ ഭരണഘടനാ സാധുത ശരിവച്ച സുപ്രീം കോടതി, മദ്രസകള്‍ ഇതുവരെ നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വിശാല താത്പര്യം കണക്കിലെടുത്താണ് ഇത്തരമൊരു നിര്‍േദശം നല്‍കുന്നതെന്ന് ഉത്തരവില്‍ കോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com