ജെഎന്‍യുവില്‍ ഒരു 'തുക്‌ഡെ തുക്‌ഡെ ഗാങിനെയും' ഞാന്‍ കണ്ടിട്ടില്ല; എസ് ജയശങ്കര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2020 10:36 AM |
Last Updated: 07th January 2020 10:36 AM | A+A A- |

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ നടന്ന അക്രമത്തെ വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. താന്‍ ജെഎന്‍യുവില്‍ പഠിക്കുന്ന സമയത്തൊന്നും അവിടെ ഒരു 'തുക്‌ഡെ തുക്‌ഡെ സംഘത്തെയും' കണ്ടിട്ടില്ലെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിങ്കഴാഴ്ച ഡല്‍ഹിയില്‍ ചൈനയെക്കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തെയും ഇടതുപക്ഷത്തെയും വിമര്‍ശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ബിജെപി നേതാക്കള്‍ നിരന്തരം ഉപയോഗിക്കുന്ന വാക്കാണ് 'തുക്‌ഡെ തുക്‌ഡെ ഗാങ്'.
പ്രശ്‌നപരിഹാരത്തിന് സമീപനമുള്ളവരാണ് മോദി സര്‍ക്കാര്‍. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രശ്‌നങ്ങളായ പൗരത്വ നിയമം, ആര്‍ട്ടിക്കിള്‍ 370, അയോദ്ധ്യ എന്നിവ പരിഹരിച്ചതില്‍ നിന്ന് ിത് വ്യക്തമാണെന്നും ജയശങ്കര്‍ പറഞ്ഞു.
പ്രസംഗത്തില്‍ ചൈനീസ് നേതൃത്വത്തേയും ജയശങ്കര്‍ പ്രശംസിച്ചു. ചൈനക്കാര്‍ അവര്‍ ലക്ഷ്യമിടുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ വളരെ മികച്ചവരാണ്. പരിണാമത്തിലൂടെയും ആകസ്മികതയിലൂടെയും നിങ്ങള്‍ക്ക് ഒരു വലിയ ശക്തി ആകാനാകില്ല. അതിന് നേതൃത്വവും പരിശ്രമവും ആവശ്യമാണ്.
പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന് ഇന്ത്യ ചൈനയില്‍ നിന്ന് പഠിക്കേണ്ടതുണ്ട്. ചൈനയുടെ കഥ നമ്മള്‍ ചിട്ടയോടെ നോക്കി കാണണം. നമുക്ക് ഇന്ന് അലസത കുറവാണ്. ഒരു പ്രമുഖ ശക്തിയാകണമെന്ന ആഗ്രഹം നമുക്കുണ്ട്, നമ്മള്‍ ഇതുവരെ ഒരു പ്രമുഖ ശക്തിയല്ലെന്നും ജയശങ്കര്‍ പറഞ്ഞു.