മസാജിനായി ഓണ്‍ലൈനില്‍ തെരഞ്ഞു, 50,000 ചോദിച്ചപ്പോള്‍ വിസമ്മതിച്ചു;ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഡേറ്റിങ് ആപ്പില്‍, സെക്‌സ് വര്‍ക്കര്‍ എന്ന് വ്യാജ പ്രൊഫൈല്‍

മസാജിനായി ഓണ്‍ലൈനില്‍ തെരഞ്ഞ യുവാവ് ചെന്നെത്തിയത് ചതിക്കുഴിയില്‍
മസാജിനായി ഓണ്‍ലൈനില്‍ തെരഞ്ഞു, 50,000 ചോദിച്ചപ്പോള്‍ വിസമ്മതിച്ചു;ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഡേറ്റിങ് ആപ്പില്‍, സെക്‌സ് വര്‍ക്കര്‍ എന്ന് വ്യാജ പ്രൊഫൈല്‍

മുംബൈ: മസാജിനായി ഓണ്‍ലൈനില്‍ തെരഞ്ഞ യുവാവ് ചെന്നെത്തിയത് ചതിക്കുഴിയില്‍. മസാജ് സേവനത്തിന് 50,000 രൂപ നല്‍കാന്‍ വിസമ്മതിച്ചതിന് പ്രതികാരമായി ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഡേറ്റിങ് ആപ്പില്‍ പോസ്റ്റ് ചെയ്തതായി ജ്വല്ലറി ഡിസൈനറുടെ പരാതിയില്‍ പറയുന്നു. ഇതിന് പുറമേ തന്റെ ഭാര്യ സെക്‌സ് വര്‍ക്കര്‍ ആണെന്ന് ചിത്രീകരിച്ച് വ്യാജ പ്രൊഫൈല്‍ തയ്യാറാക്കിയതായും പൊലീസിന് നല്‍കിയ പരാതിയില്‍ യുവാവ് പറയുന്നു. മുംബൈയിലെ പാല്‍ഘര്‍ സ്വദേശിയായ 30കാരന്‍ അന്ധേരിയിലാണ് ജോലി ചെയ്യുന്നത്.

മസാജിനായി ഓണ്‍ലൈനില്‍ തെരഞ്ഞ യുവാവ് ഡിസംബര്‍ 14നാണ് തട്ടിപ്പുകാരനുമായി ഫോണില്‍ ബന്ധപ്പെട്ടത്. ഓണ്‍ലൈനില്‍ കണ്ട നമ്പറിലേക്ക് വിളിക്കുകയായിരുന്നു. ഡിസംബര്‍ 16ന് വാട്‌സ് ആപ്പില്‍ ഡേറ്റിങ് ആപ്പിന്റെ ലിങ്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് അഞ്ചു സ്ത്രീകളുടെ ഫോട്ടോകള്‍ അയച്ചു കൊടുത്ത് അതില്‍ നിന്ന്് ഒന്ന് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു. അതിനിടെ, താന്‍ താമസിക്കുന്ന പാല്‍ഘറിലേക്ക് സ്ത്രീയെ പറഞ്ഞുവിടാന്‍ പറഞ്ഞു. ഇതിനായി 50000 രൂപ അക്കൗണ്ടിലേക്ക് കൈമാറാന്‍ തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ടു. ആവശ്യപ്പെട്ട പണം കൂടുതലായതിനാല്‍ ഉടന്‍ തന്നെ ഫോണ്‍ ബന്ധം വിച്ഛേദിച്ചു. പിന്നീടാണ് ഡേറ്റിങ് ആപ്പില്‍ തന്റെ ഭാര്യയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് അപമാനിച്ചതെന്ന് യുവാവ് പരാതിയില്‍ പറയുന്നു.

സെക്‌സ് റാക്കറ്റിലെ കണ്ണിയാണ് പ്രതിയെന്ന് പൊലീസ് സംശയിക്കുന്നു. സെക്‌സ് ചാറ്റിനും സെക്‌സ് വര്‍ക്കര്‍മാരെ തേടിയും ഓണ്‍ലൈനില്‍ തെരയുന്നവരെ കുടുക്കാന്‍ ലക്ഷ്യമിട്ടുളള സംഘത്തിലെ അംഗമാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. ആവശ്യപ്പെട്ട പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് യുവാവിനോട് പ്രതികാരം ചെയ്യുകയായിരുന്നു. ഇരകളെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയാണ് സംഘത്തിന്റെ ലക്ഷ്യം.പണം നല്‍കിയില്ലായെങ്കില്‍ സോഷ്യല്‍മീഡിയയിലൂടെ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും ഇവരുടെ രീതിയാണെന്ന് പൊലീസ് പറയുന്നു.

ഫെയ്‌സ്ബുക്കില്‍ നിന്നാണ് യുവാവിന്റെയും ഭാര്യയുടെയും വിവരങ്ങള്‍ തട്ടിപ്പുകാരന്‍ ശേഖരിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. തുടര്‍ന്ന് ഭാര്യയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പണം തട്ടാനുളള ശ്രമമായിരുന്നുവെന്നും പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com