ലോക നേതാക്കള്‍ക്കൊപ്പം കനയ്യ കുമാറും; ഈ പതിറ്റാണ്ടില്‍ ലോകം ഉറ്റുനോക്കുന്നവരുടെ പട്ടിക പുറത്തിറക്കി ഫോബ്‌സ്

ഫോബ്‌സ് മാഗസിന്റെ ഈ പതിറ്റാണ്ടില്‍ ലോകം ഉറ്റുനോക്കുന്ന ഇരുപത് വ്യക്തിത്വങ്ങളുടെ പട്ടികയില്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറും
ലോക നേതാക്കള്‍ക്കൊപ്പം കനയ്യ കുമാറും; ഈ പതിറ്റാണ്ടില്‍ ലോകം ഉറ്റുനോക്കുന്നവരുടെ പട്ടിക പുറത്തിറക്കി ഫോബ്‌സ്

ഫോബ്‌സ് മാഗസിന്റെ ഈ പതിറ്റാണ്ടില്‍ ലോകം ഉറ്റുനോക്കുന്ന ഇരുപത് വ്യക്തിത്വങ്ങളുടെ പട്ടികയില്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറും. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും പട്ടികയിലുണ്ട്.

ഭാവികാലത്തിന്റെ ഇരുപത് കരുത്തരായ വ്യക്തിത്വങ്ങളെ തെരഞ്ഞെടുക്കുന്ന പട്ടികയിലാണ് ഇവര്‍ ഇടംപിടിച്ചിരിക്കുന്നത്. കനയ്യയും പ്രശാന്തും ബിഹാറില്‍ നിന്നുള്ളവരാണ് എന്ന പ്രത്യേകത കൂടിയുണ്ട്.

കനയ്യക്കും പ്രശാന്തിനും പുറമേ, ഇന്ത്യയില്‍ നിന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭ എംപി മഹുവ മൊയിത്ര എന്നിവരും പട്ടികയിലുണ്ട്.

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ, സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ന്യൂസിലന്‍ഡ് പ്രസിഡന്റ് ജസീന്ത ആര്‍ഡന്‍, ബ്രിട്ടീഷ് പ്രധാനന്ത്രി ബോറിസ് ജോണ്‍സണ്‍, ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്ന മറിന്‍, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ് എന്നിവരും പട്ടികയിലുണ്ട്.

2016ലെ ജെഎന്‍യു രാജ്യദ്രോഹ കേസിലുടെയാണ് കനയ്യ കുമാര്‍ ശ്രദ്ധ നേടുന്നത്. എഐഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ കനയ്യ, ബിജെപി വിരുദ്ധ പ്രചാരണത്തിന്റെ പ്രമുഖ മുഖങ്ങളിലൊന്നാണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും ബിജെപിയുടെ ഗിരിരാജ് സിങിനോട് തോറ്റു.

2011ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപിയെ അധികാരത്തിലെത്തിച്ചതോടെയാണ് പ്രശാന്ത് കിഷോര്‍ ശ്രദ്ധേയനാകുന്നത്. 2014ലോക്‌സഭ തെരഞ്ഞെടുപ്പിലും ബിജെപി അദ്ദേഹത്തിന്റെ സഹായം തേടി അധികാരത്തിലെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com