'ടാഗോറിന്റെ മണ്ണില്‍ വെറുപ്പ് പ്രചരിപ്പിക്കാന്‍ അനുവദിക്കില്ല'; വിശ്വഭാരതിയിലെത്തിയ ബിജെപി എംപിക്കെതിരെ എസ്എഫ്‌ഐയുടെ പ്രതിഷേധം, പൂട്ടിയിട്ടെന്ന് ആരോപണം

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 08th January 2020 09:12 PM  |  

Last Updated: 08th January 2020 09:12 PM  |   A+A-   |  

 

കൊല്‍ക്കത്ത: വിശ്വഭാരതി സര്‍വകലാശാലയില്‍ ദേശീയ പൗരത്വ നിയമത്തെക്കുറിച്ച് പ്രഭാഷണം നടത്താനെത്തിയ ബിജെപി രാജ്യസഭ എംപി സ്വപന്‍ ദാസ്ഗുപതയ്ക്ക് എതിരെ എസ്എഫ്‌ഐയുടെ പ്രതിഷേധം. എംപിയുടെ പ്രഭാഷണം തടഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ പൂട്ടിയിട്ടു എന്നാരോപിച്ച് എംപിയും രംഗത്തെത്തി. 

'The CAA-2019: Understanding and Interpretation' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്താനാണ് എംപി എത്തിയത്. 3.30നായിരുന്നു പ്രഭാഷണം ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ എംപി ക്യാമ്പസില്‍ എത്തിയതോടെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. 

രബീന്ദ്രനാഥ് ടാഗോറിന്റെ ആശയങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന വിശ്വഭാരതിയുടെ മണ്ണില്‍ ജനങ്ങള്‍ക്കിടയില്‍ വെറുപ്പ് പരത്തുന്നവരുടെ ആശയം പ്രചരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് എസ്എഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബിജെപിക്കും ഹിന്ദുത്വത്തിനും എതിരെ പോരാട്ടം തുടരുമെന്നും യൂണിവേഴ്‌സിറ്റിയിലെ എസ്എഫ്‌ഐ നേതാവ് സോംനാഥ് സാവു പറഞ്ഞു.