പൗരത്വ പ്രതിഷേധം: മോദി അസമിലേക്കില്ല; പരിപാടികള്‍ റദ്ദാക്കി

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 08th January 2020 03:19 PM  |  

Last Updated: 08th January 2020 03:19 PM  |   A+A-   |  

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസമിലെ പരിപാടികള്‍ റദ്ദാക്കി. ദേശീയ പൗരത്വ നിയമഭേദഗതിക്ക് എതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പരിപാടികള്‍ റദ്ദാക്കിയത്. ഗുവാഹത്തിയില്‍ നടക്കുന്ന ഖേലൊ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങും മോദി വേണ്ടെന്നുവച്ചു. ജനുവരി പത്തിനായിരുന്നു ഉദ്ഘാടന ചടങ്ങ്. 

ഉദ്ഘാടന ചടങ്ങിന് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. പക്ഷേ അദ്ദഹം പരിപാടിക്ക് എത്തില്ലെന്ന് ഡല്‍ഹിയില്‍ നിന്ന്് അറിയിപ്പ് ലഭിച്ചുവെന്ന് ഖേലൊ ഗെംയിസ് സിഇഒ അവിനാഷ് ജോഷി വ്യക്തമാക്കി. 

രണ്ടാം തവണയാണ് അസമില്‍ നടത്താനിരുന്ന പരിപാടി പൗരത്വ ഭേദഗതിയ്‌ക്കെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ റദ്ദാക്കുന്നത്. നേരത്തെ ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയും റദ്ദാക്കിയിരുന്നു. പ്രധാനമന്ത്രി അസമിലെത്തിയാല്‍ കനത്ത പ്രതിഷേധം നടത്തുമെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ പറഞ്ഞിരുന്നു.