ഈ 'സൂപ്പര്‍ താരങ്ങള്‍' രാജ്യത്തിനൊപ്പം; 'അമിതാഭിനെ കണ്ടുപഠിക്കൂ'; വീഡിയോയുമായി ബിജെപി

ആരും ആശങ്കപ്പെടേണ്ടതില്ല, രാജ്യത്തെ പൗരത്വഭേദഗതി നിയമം ഇന്ത്യക്കാരെ ഒരു തരത്തിലും ബാധിക്കില്ല
ഈ 'സൂപ്പര്‍ താരങ്ങള്‍' രാജ്യത്തിനൊപ്പം; 'അമിതാഭിനെ കണ്ടുപഠിക്കൂ'; വീഡിയോയുമായി ബിജെപി

ന്യൂഡല്‍ഹി: മുഖംമൂടി ധരിച്ച ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റ ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ജെഎന്‍യു സന്ദര്‍ശിച്ച ബോളിവുഡ് താരം ദീപിക പദുക്കോണാണ് ഇന്റര്‍നെറ്റ് ലോകത്ത് ട്രെന്‍ഡിങ്. ജെഎന്‍യുവില്‍ പിന്തുണ അറിയിച്ച് ആദ്യമെത്തിയ നടിയും ദീപികയാണ്. അതിന് പിന്നാലെ പൗരത്വനിയമത്തെ പിന്തുണയ്ക്കുന്ന സെലിബ്രിറ്റികളുടെ വീഡിയോയുമായി ബിജെപി രംഗത്തെത്തി.

ബിജെപി പുറത്തുവിട്ട വീഡിയോയില്‍ റണ്‍വീര്‍ ഷൂരി, തനിഷ മുഖര്‍ജി, ഷാന്‍, സംവിധായകന്‍ അനില്‍ ശര്‍മ എന്നിവരാണുള്ളത്. രാജ്യത്തെ പൗരത്വഭേദഗതി നിയമം ഇന്ത്യക്കാരെ ഒരു തരത്തിലും ബാധിക്കില്ലെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നു.

പൗരത്വനിയമത്തിന് പിന്തുണ തേടി കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ സെലിബ്രിറ്റികളുകളുടെ യോഗം വിളിച്ചിരുന്നു. കുനാല്‍ കോലി, അനില്‍ ശര്‍മ, അനുമാലിക് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ വിളിച്ചവരില്‍ കൂടുതല്‍ പേരും യോഗത്തിനെത്തിയിരുന്നില്ല.

അതേസമയം ദിപീകയ്‌ക്കെതിരെ അധിക്ഷേപവുമായി കൂടുതല്‍ ബിജെപി നേതാക്കള്‍ രംഗത്തെത്തി. ദീപിക നില്‍ക്കുന്നത് ദേശവിരുദ്ധര്‍ക്കൊപ്പമാണെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. രൂക്ഷമായ വിമര്‍ശനവുമായി രംഗത്തുവന്നത് മധ്യപ്രദേശിലെ ബിജെപി എംഎല്‍എയും പാര്‍ട്ടി ഉപാധ്യക്ഷനുമായ രാമേശ്വര്‍ ശര്‍മയാണ്.

ദീപിക പദുക്കോണിനൊപ്പം ജാവേദ് അക്തറിനെയും രമേശ്വര്‍ ശര്‍മ ആക്ഷേപിച്ചു. 'ദീപിക പദുക്കോണോ ജാവേദ് അക്തറോ ആകട്ടെ, നിങ്ങള്‍ ഇന്ത്യയെ കത്തിക്കുന്നവരോടൊപ്പം നില്‍ക്കുകയാണെങ്കില്‍ ഈ രാജ്യം നിങ്ങളെ അംഗീകരിക്കില്ല എന്ന് അവര്‍ മനസിലാക്കണം' എന്നും ശര്‍മ പറഞ്ഞു. ഈ രാജ്യത്ത് കലാകാരനായി നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, മാതൃരാജ്യത്തിനെതിരെ ഒരു വാക്കുപോലും പറയാത്ത, എതിരായി ഒരിക്കല്‍ പോലും അഭിപ്രായം പറയാത്ത അമിതാഭ് ബച്ചനെ കണ്ട് പഠിക്കണമെന്നും രമേശ്വര്‍ ശര്‍മ ദീപിക പദുക്കോണിനെ ഉപദേശിച്ചു. ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്തനായ നടനായി ഇന്ന് ലോകം മുഴുവന്‍ അദ്ദേഹത്തെ അറിയുന്നു. ദീപികയും ജാവേദും ഗാന്ധിജിയുടെ രാഷ്ട്രത്തെ മനസിലാക്കണമെന്നും ബി.ജെ.പി എം.എല്‍.എ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com