മഞ്ഞിനെ തോല്‍പ്പിക്കുന്ന പോരാട്ടവീര്യം; തെരുവിലിറങ്ങി തൊഴിലാളികള്‍, സമരമുഖത്തുള്ളത് 25കോടി ജനങ്ങള്‍

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിനോട് സമ്മിശ്ര പ്രതികരണം
മഞ്ഞിനെ തോല്‍പ്പിക്കുന്ന പോരാട്ടവീര്യം; തെരുവിലിറങ്ങി തൊഴിലാളികള്‍, സമരമുഖത്തുള്ളത് 25കോടി ജനങ്ങള്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിനോട് സമ്മിശ്ര പ്രതികരണം. കേരളം, ഒഡീഷ, ബംഗാള്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ പണിമുടക്ക് പൂര്‍ണമാണ്. എന്നാല്‍ മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ ചലനം സൃഷ്ടിച്ചിട്ടില്ല. 

ഇരുപത്തിയഞ്ച് കോടി തൊഴിലാളികളാണ് ദേശവ്യാപകമായി പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ കടുത്ത മഞ്ഞ് വീഴചയെ അവഗണിച്ച് തൊഴിലാളികള്‍ പ്രകടനം നടത്തി. സിഐടിയുവിന്റെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. 

തമിഴ്‌നാട്ടില്‍ പണിമുടക്ക് പ്രകടനം പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രതിഷേധ വേദിയായും മാറി. പണിമുടക്കിനെ അനുകൂലിച്ച് പ്രകടനം നടത്തിയ ഇടത് പാര്‍ട്ടികളുടെ എംപിമാരേയും 800പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. 

അതേസമയം, പശ്ചിമ ബംഗാളില്‍ പണിമുടക്ക് അക്രമാസക്തമായി. സിപിഎം-തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സിപിഎം കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു.

പൊലീസും തൃണമൂല്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ഇടത് പ്രവര്‍ത്തകരെ അക്രമിക്കുകയായിരുന്നു എന്ന് സിപിഎം ആരോപിച്ചു. അക്രമം ആസൂത്രണം ചെയ്തത് മമതയാണെന്നും സിപിഎം ആരോപിച്ചു. 

ആലപ്പുഴയില്‍ വിനോദയാത്രയ്‌ക്കെത്തിയ നൊബേല്‍ ജേതാവിനെ പണിമുടക്ക് അനുകൂലികള്‍ തടഞ്ഞു. 2013ല്‍ രസതന്ത്രത്തിന് നൊബേല്‍  ലഭിച്ച മൈക്കല്‍ ലെവിറ്റിനെയാണ് തടഞ്ഞുവെച്ചത്. രണ്ടുമണിക്കൂര്‍ നേരം ഇദ്ദേഹം സഞ്ചരിച്ച ഹൗസ് ബോട്ട് പണിമുടക്കനുകൂലികള്‍ തടഞ്ഞുവെക്കുകയായിരുന്നു.

കേന്ദ്ര നയങ്ങള്‍ക്കെതിരെ ട്രെയ്ഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പൊതു പണിമുടക്ക് കേരളത്തില്‍ ഏതാണ്ട് പൂര്‍ണമാണ്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തിയില്ല. അതേസമയം സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. കൊച്ചി മെട്രൊ തടസം കൂടാതെ സര്‍വീസ് നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com