കാവിക്കോട്ടയില്‍ ബിജെപിക്ക് തിരിച്ചടി; നാഗ്പൂര്‍ ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നും വിജയം

മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി
കാവിക്കോട്ടയില്‍ ബിജെപിക്ക് തിരിച്ചടി; നാഗ്പൂര്‍ ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നും വിജയം

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ഫലം പുറത്തുവന്ന 49 സീറ്റുകളില്‍ വെറും 10 ഇടത്ത് മാത്രമാണ് ബിജെപി ജയിച്ചത്. കോണ്‍ഗ്രസ്- എന്‍സിപി സഖ്യം 38 സീറ്റുകളില്‍ വിജയിച്ചു. ഇതുവരെയുളള കണക്കുകള്‍ അനുസരിച്ച് ശിവസേന ഒറ്റസീറ്റില്‍ പോലും വിജയിച്ചിട്ടില്ല.

പാല്‍ഘട്ട്, നാഗ്പൂര്‍, നന്ദുര്‍ബാര്‍, ദൂലെ, അകോള എന്നിവിടങ്ങളിലെ ജില്ലാ പരിഷത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കും കഴിഞ്ഞദിവസമാണ് വോട്ടെടുപ്പ് നടന്നത്. നാഗ്പുര്‍ ജില്ലാ പരിഷത്തില്‍ 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. എന്‍സിപി സഖ്യത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് മാത്രം 26 സീറ്റുകളിലാണ് വിജയിച്ചത്. 38 ഇടത്താണ് സഖ്യം വിജയിച്ചത്.

നന്ദുര്‍ബാറില്‍ 23 സീറ്റുകള്‍ വീതം നേടി ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണ്.ശിവസേന ഏഴിടത്തും എന്‍സിപി 3 ഇടത്തും വിജയിച്ചു. ദൂലെയില്‍ ബിജെപിയാണ് മുന്നിട്ടുനില്‍ക്കുന്നത്.ആര്‍എസ്എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന നാഗ്പൂരില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബിജെപിശിവസേന സഖ്യമായിരുന്നു ഭരണത്തിലുണ്ടായിരുന്നത്. എന്നാല്‍ മഹാരാഷ്ട്രയിലെ മഹാവികാസ് അഖാഡി രൂപവത്കരണത്തോടെ ശിവസേനയും ബിജെപിയും വേര്‍പിരിഞ്ഞു. ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്കാണ് മത്സരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com