പുഴയില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പ്!; നഗരസഭ ഒരു ലക്ഷം പിഴ ചുമത്തി

വണ്ടിയിലെത്തി പുഴയിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ ആളിന് ഒരു ലക്ഷം രൂപ പിഴയിട്ട് നഗരസഭ
പുഴയില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പ്!; നഗരസഭ ഒരു ലക്ഷം പിഴ ചുമത്തി

വഡോദര: വണ്ടിയിലെത്തി പുഴയിലേക്ക് മാലിന്യം വലിച്ചെറിയുന്നത് പതിവ് കാഴ്ചയാണ്. ഇത് തടയുന്നതിനായി സര്‍ക്കാര്‍ കര്‍ശന നടപടികളാണ് തുടരുന്നത്. അതിനിടെ മാലിന്യം പുഴയിലേക്കെറിഞ്ഞ ആളിന് കിട്ടിയത് കനത്ത പിഴ. എക്കാലത്തെയും വലിയ തുകയാണ് മാലിന്യം വലിച്ചെറിഞ്ഞ ആള്‍ക്കെതിരെ നഗരസഭ ചുമത്തിയത്. ഒരു ലക്ഷം രൂപയാണ് പിഴത്തുക.

ഗുജറാത്തിലെ വിശ്വാമിത്ര നദിയിലേക്കാണ് വാഹനത്തില്‍ എത്തിയ ആള്‍ പ്ലാസ്റ്റിക് കൂടുകളില്‍ നിക്ഷേപിച്ച മാലിന്യം വലിച്ചെറിഞ്ഞത്.
ഇത് ഒരാള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഇയാള്‍ വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെ വീഡിയോ വൈറലായി. തുടര്‍ന്നാണ് നഗരസഭ ഇയാള്‍ക്കെതിരെ ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്.  

മാലിന്യം പുഴയിലെറിയുന്നതും, മാലിന്യക്കൂടുകള്‍ പുഴയില്‍ ഒഴുകിനടക്കുന്നതും ഇയാള്‍ വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു. മാലിന്യം വലിച്ചെറഞ്ഞ ആളെ വാഹനത്തിന്റെ രജിസ്ട്രഷന്‍ നമ്പര്‍ ഉപയോഗിച്ചാണ് അധികൃതര്‍ തിരിച്ചറിഞ്ഞത്. പുഴയില്‍ മാലിന്യം തള്ളരുതെന്ന നിര്‍ദ്ദേശം പലതവണ നഗരസഭ അറിയിച്ചിട്ടും അത് കേള്‍ക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് ഉയര്‍ന്ന തുക പിഴയായി ചുമത്താനുള്ള നഗരസഭ അധികൃതരുടെ തീരുമാനം.

വീട്ടിലെ ഒരു പൊതുചടങ്ങിന് പിന്നാലെ അവശേഷിച്ച മാലിന്യമാണ് അയാള്‍ നദിയിലേക്ക് വലിച്ചെറിഞ്ഞതെന്ന് അസിസ്റ്റന്റ് മുന്‍സിപ്പല്‍ കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. പിഴയടയ്ക്കാന്‍ അയാള്‍ തയ്യാറായില്ലെങ്കില്‍ കടുത്ത നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com