അവിഹിത ബന്ധത്തിന് അമ്മായിയമ്മ തടസമായി; മരുമകളും കാമുകനും ചേര്‍ന്ന് പാമ്പിനെകൊണ്ട് കടിപ്പിച്ചുകൊന്നു; അറസ്റ്റ്

തങ്ങളുടെ പ്രണയത്തിന് അമ്മായിയമ്മ തടസമാകുന്നതിനാല്‍ ഇരുവരും ചേര്‍ന്ന് ഇവരെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു
അവിഹിത ബന്ധത്തിന് അമ്മായിയമ്മ തടസമായി; മരുമകളും കാമുകനും ചേര്‍ന്ന് പാമ്പിനെകൊണ്ട് കടിപ്പിച്ചുകൊന്നു; അറസ്റ്റ്

ജയ്പൂര്‍: അവിഹിത ബന്ധത്തിന് തടസം നിന്ന അമ്മായിയമ്മയെ മരുമകള്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചുകൊന്നു. രാജസ്ഥാനിലെ ജ്ജുണ്‍ജ്ജുനു ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. 

മരുമകള്‍ അല്‍പ്പാന സുഹൃത്തായ ജയ്പൂര്‍ സ്വദേശി മനീഷുമായി വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്നു. ഇതിന് തടസ്സം നിന്നതാണ് ഇവരുടെ കൊലപാതകത്തിന് കാരണമായത്. സുബോധ് ദേവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മരുമകള്‍ അല്‍പ്പാനയെയും കാമുകന്‍ കൃഷ്ണകുമാറിനെയും കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അല്‍പ്പാനയും അമ്മായിയമ്മയും ഒരുമിച്ചാണ് താമസം. അല്‍പ്പാനയുടെ ഭാര്‍ത്താവ് സച്ചിനും, ഭര്‍ത്താവിന്റെ സഹോദരനും പട്ടാളത്തിലാണ്. സുബോധ് ദേവിയുടെ ഭര്‍ത്താവും സൈന്യത്തിലായതിനാല്‍ നാട്ടിലുണ്ടായിരുന്നില്ല. ഇത് ഇവരുടെ ബന്ധം തുടരാന്‍ സഹായകമായി. 2018 ഡിസംബര്‍ 12നായിരുന്നു സച്ചിനും അല്‍പ്പാനയും തമ്മിലുള്ള വിവാഹം.

സുഹൃത്ത് മനീഷുമായി അല്‍പ്പാന വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്നത് അമ്മായിയമ്മ മനസിലാക്കി. അവര്‍ തമ്മില്‍ നിരന്തരം ഫോണ്‍ വിളിക്കുന്നതും മറ്റും ചൂണ്ടിക്കാണിച്ച് അല്‍പ്പാനയെ അമ്മായിയമ്മ കുത്തുവാക്കുകള്‍ പറയുന്നതും പതിവായി. തങ്ങളുടെ പ്രണയത്തിന് അമ്മായിയമ്മ തടസമാകുന്നതിനാല്‍ ഇരുവരും ചേര്‍ന്ന് ഇവരെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കി.

2019 ജൂണ്‍ രണ്ടിനായിരുന്നു സുബോധ് ദേവി പാമ്പുകടിയേറ്റ് മരിച്ചത്. മരണത്തില്‍ സംശയം തോന്നിയ കുടുംബാംഗങ്ങള്‍ അല്‍പ്പാനയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ആവശ്യമായ തെളിവുകളും കൈമാറി. കൂടാതെ അല്‍പ്പാനയുടെയും മനീഷിന്റെയും ഫോണ്‍ നമ്പറുകളും നല്‍കി. സുബോധ് ദേവി കൊല്ലപ്പെട്ട ദിവസം ഇരുവരും തമ്മില്‍ 124 തവണ ഫോണില്‍ വിളിച്ചതായും നിരന്തരം സന്ദേശങ്ങള്‍ കൈമാറിയതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് അല്‍പ്പാനയെയും കാമുകനെയും ജനുവരി നാലിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com