കശ്മീരിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുള്ള ഹർജികൾ; സുപ്രീം കോടതി നാളെ വിധി പറയും

ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി നാളെ വിധി പറയും
കശ്മീരിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുള്ള ഹർജികൾ; സുപ്രീം കോടതി നാളെ വിധി പറയും

ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി നാളെ വിധി പറയും. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസുമാരായ സുഭാഷ് റെഡ്ഡി, ബിആർ ​ഗവായ് എന്നിവരാണ് ബഞ്ചിലെ മറ്റം​ഗങ്ങൾ.

നാളെ രാവിലെ 10.30നാണ് വിധി പറയുക. വാർത്താവിനിമയ സംവിധാനങ്ങൾ വിച്ഛേദിച്ചത്, ഇന്റർനെറ്റ് ബന്ധം റദ്ദാക്കിയത് ഉൾപ്പടെയുള്ളവയെ ചോദ്യം ചെയ്താണ് ഹർജികൾ സമർപ്പിച്ചിരുന്നത്. കോൺ​ഗ്രസ് നേതാവ് ​ഗുലാം നബി ആസാദ്, കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധ ഭാസിൻ എന്നിവരാണ് ഹർജിക്കാർ.

സവിശേഷാധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാർ കശ്മീരിൽ നിയന്ത്രണങ്ങളേർപ്പെടുത്തിയത്. 2019 ഓ​ഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ദ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com