ചന്ദ്രബാബു നായിഡു അറസ്റ്റിൽ; പ്രതിഷേധം ശക്തം

തലസ്ഥാനം അമരാവതിയില്‍ നിന്ന് മാറ്റുന്നതിനെതിരേ സംസ്ഥാനത്ത് കര്‍ഷക പ്രക്ഷോഭം ശക്തമാണ്. ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ് നായിഡുവിന്റെ നേതൃത്വത്തില്‍ ടിഡിപി രംഗത്തെത്തിയത്
ചന്ദ്രബാബു നായിഡു അറസ്റ്റിൽ; പ്രതിഷേധം ശക്തം

വി​ജ​യ​വാ​ഡ: നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് പ്രതിഷേധ റാലി ന​ട​ത്തി​യ​തി​ന് ടി​ഡി​പി അ​ധ്യ​ക്ഷ​നും മു​ൻ ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി​യു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ന്ധ്ര​യു​ടെ ത​ല​സ്ഥാ​നം അ​മ​രാ​വ​തി​യി​ൽ നി​ന്ന് മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചായിരുന്നു റാലി. ബുധനാഴ്ച രാത്രിയിൽ വിജവാഡയിൽ പ്രതിഷേധ റാലി നടത്തുന്നതിന് ഇടയിലായിരുന്നു അറസ്റ്റ്.

നായിഡുവിനൊപ്പം നിരവധി ടിഡിപി നേതാക്കളേയും അറസ്റ്റ് ചെയ്തിരുന്നു . എല്ലാ നേതാക്കളേയും മണിക്കൂറുകൾക്കു ശേഷം വെറുതെവിട്ടു. അ​തേ​സ​മ​യം, നാ​യി​ഡു​വി​ന്‍റെ അ​റ​സ്റ്റ് വലിയ പ്ര​തി​ഷേ​ധങ്ങൾക്ക് കാരണമായിരിക്കുകയാണ്. ടി​ഡി​പി പ്ര​വ​ർ​ത്ത​ക​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്നു​ണ്ട്. പ്ര​തി​ഷേ​ധം മു​ന്നി​ൽ​ക​ണ്ട് ഗു​ണ്ടൂ​ർ, വി​ജ​യ​വാ​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ടി​ഡി​പി എം​പി​മാ​രെ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടു​ത​ട​ങ്ക​ലി​ൽ ആ​ക്കി​യി​രു​ന്നു.

തലസ്ഥാനം അമരാവതിയില്‍ നിന്ന് മാറ്റുന്നതിനെതിരേ സംസ്ഥാനത്ത് കര്‍ഷക പ്രക്ഷോഭം ശക്തമാണ്. ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ് നായിഡുവിന്റെ നേതൃത്വത്തില്‍ ടിഡിപി രംഗത്തെത്തിയത്. ആ​ന്ധ്ര വി​ഭ​ജ​ന​ത്തി​നു​ശേ​ഷം അ​ധി​കാ​ര​ത്തി​ലേ​റി​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി സ​ർ​ക്കാ​ർ.  അ​മ​രാ​വ​തി ത​ല​സ്ഥാ​ന​മാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. അമരാവധിയെ തലസ്ഥാനമാക്കാനായി തങ്ങളുടെ കൃഷിഭൂമി വിട്ടുനൽകിയ കർഷകരാണ് സമര രം​ഗത്തുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com