ഡല്‍ഹിയിലെ വ്യവസായ മേഖലയില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു, ഒരാഴ്ചയ്ക്കിടയില്‍ രണ്ടാമത്തെ തീപിടുത്തം 

ഒരാഴ്ച മുന്‍പ് പീതംപുരയിലെ ഇന്‍വര്‍ട്ടര്‍ ബാറ്ററി യൂണിറ്റിലും തീപിടിത്തമുണ്ടായിരുന്നു
ഡല്‍ഹിയിലെ വ്യവസായ മേഖലയില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു, ഒരാഴ്ചയ്ക്കിടയില്‍ രണ്ടാമത്തെ തീപിടുത്തം 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വ്യവസായ മേഖലയിലുണ്ടായ തീപിടുത്തത്തില്‍ ഒരു മരണം. കിഴക്കന്‍ ഡല്‍ഹിയിലെ പീതംപുര വ്യവസായ മേഖലയിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. 

പേപ്പര്‍ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. അഗ്നിശമന സേനയുടെ 35 യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

ഒരാഴ്ച മുന്‍പ് പീതംപുരയിലെ ഇന്‍വര്‍ട്ടര്‍ ബാറ്ററി യൂണിറ്റിലും തീപിടിത്തമുണ്ടായിരുന്നു. പൊട്ടിത്തെറിയില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകരുകയുമുണ്ടായി. അന്ന് അഗ്നിരക്ഷാ സേനയിലെ ഒരംഗത്തിന് ജീവന്‍ നഷ്ടമായി. 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com