പാചകവാതക ട്രക്ക് മറിഞ്ഞു ; അഗ്നിഗോളമായി പ്രദേശം ; സ്‌കൂള്‍ ബസ് കത്തിച്ചാമ്പലായി, കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ( വീഡിയോ)

അപകടത്തില്‍പ്പെട്ട ട്രക്കിന് സമീപം കുട്ടികളുമായി സ്‌കൂള്‍ ബസ് ഉണ്ടായിരുന്നു
പാചകവാതക ട്രക്ക് മറിഞ്ഞു ; അഗ്നിഗോളമായി പ്രദേശം ; സ്‌കൂള്‍ ബസ് കത്തിച്ചാമ്പലായി, കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ( വീഡിയോ)

അഹമ്മദാബാദ് : പാചകവാതക ട്രക്ക് മറിഞ്ഞ് വന്‍ അഗ്നിബാധ. നിറയെ പാചകവാതക സിലിണ്ടറുകളുമായി സഞ്ചരിക്കുകയായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ സൂറത്തില്‍ വെച്ചായിരുന്നു അപകടം.

മിനി ട്രക്ക് മറിഞ്ഞതിന് പിന്നാലെ സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധി സ്‌ഫോടനങ്ങളാണ് ഉണ്ടായത്. സ്‌ഫോടനങ്ങളെത്തുടര്‍ന്ന് പ്രദേശം അഗ്നിഗോളമായി മാറി.

ഇതിനിടെ അപകടത്തില്‍പ്പെട്ട ട്രക്കിന് സമീപം കുട്ടികളുമായി സ്‌കൂള്‍ ബസ് ഉണ്ടായിരുന്നു. അപകടം ഉണ്ടായ ഉടനെ തന്നെ കുട്ടികളെ സ്ഥലത്തുനിന്നും മാറ്റിയതിനാല്‍ അപകടം ഉണ്ടായില്ല. ബസും അഗ്നിക്കിരയായി. തീപിടുത്തത്തില്‍ ആര്‍ക്കും ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com