പൗരത്വനിയമം; മോദിയെ അനുകൂലിച്ച് കത്തെഴുതണമെന്ന് വിദ്യാർഥികളോട് ​ഗുജറാത്ത് സ്കൂൾ; വിവാദമായപ്പോൾ തലയൂരി

പ്രധാനമന്ത്രിക്ക്​ കത്തയക്കാത്ത കുട്ടികൾക്ക്​ ഇന്റേണൽ മാർക്ക്​ നൽകിയില്ലെന്നും ആരോപണമുണ്ട്​
പൗരത്വനിയമം; മോദിയെ അനുകൂലിച്ച് കത്തെഴുതണമെന്ന് വിദ്യാർഥികളോട് ​ഗുജറാത്ത് സ്കൂൾ; വിവാദമായപ്പോൾ തലയൂരി

അഹമ്മദാബാദ്​: പൗരത്വ ഭേദഗതി നിയമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച്​ വിദ്യാർഥികളോട്​ കത്തെഴുതാൻ ആവശ്യപ്പെട്ട്​   സ്വകാര്യ സ്​കൂൾ. ഗുജറാത്തിലെ  ലിറ്റിൽ സ്​റ്റാർ സ്​കൂളാണ്​​ പോസ്​റ്റ്​കാർഡിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച്​ കത്തെഴുതാൻ ആവശ്യപ്പെട്ടത്​.

പൗരത്വനിയമഭേദ​ഗതി നടപ്പിലാക്കിയതിൽ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും നിയമത്തിന്​ പിന്തുണ നൽകുന്നുവെന്നുമാണ്​ കത്തിലെ ഉള്ളടക്കം. എന്നാൽ, രക്ഷിതാക്കളിൽ നിന്ന്​ പ്രതിഷേധമുയർന്നതോടെ മാപ്പ്​ പറഞ്ഞ്​ സ്​കൂൾ അധികൃതർ തലയൂരുകയായിരുന്നു. 

അതേസമയം, പ്രധാനമന്ത്രിക്ക്​ കത്തയക്കാത്ത കുട്ടികൾക്ക്​ ഇന്റേണൽ മാർക്ക്​ നൽകിയില്ലെന്നും ആരോപണമുണ്ട്​. രക്ഷിതാക്കളുടെ സമ്മതമില്ലാതെ പല വിദ്യാർഥികളും കത്തുകളയച്ചുവെന്നും റിപ്പോർട്ടുണ്ട്​​. അതേസമയം, ചില അധ്യാപകരാണ്​ കുട്ടികളോട്​ കത്തെഴുതാൻ ആവശ്യപ്പെട്ടതെന്നും താൻ ഇതറിഞ്ഞിരുന്നില്ലെന്നും സ്​കൂൾ ട്രസ്​റ്റി  ജിനേഷ്​ പരുശു​റാം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com