മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്; പൊലീസ് തടഞ്ഞു, നിരോധനാജ്ഞ

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെയും അധ്യാപക സംഘടനകളുടെയും നേതൃത്വത്തില്‍ മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു
മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്; പൊലീസ് തടഞ്ഞു, നിരോധനാജ്ഞ

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെയും അധ്യാപക സംഘടനകളുടെയും നേതൃത്വത്തില്‍ മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. സര്‍വകലാശാല ഗേറ്റിന് മുന്നിലാണ് പൊലീസ് വിദ്യാര്‍ത്ഥികളെ തടഞ്ഞത്.

ജനുവരി അഞ്ചിന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. മാര്‍ച്ചിന് അനുമതി നല്‍കിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. മാണ്ഡിഹൗസ് മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുയാണ്. 

വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ,സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, ശരദ് യാദവ് തുടങ്ങിയ  നേതാക്കള്‍ എത്തിയിട്ടുണ്ട്. അക്രമത്തിന് ഇരയായവര്‍ക്ക് നേരെ കേസെടുക്കുന്ന പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് യെച്ചൂരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com