മോദിയുടെ മാതാപിതാക്കള്‍ ചായ വിറ്റ് അന്നന്നത്തെ ഉപജീവനം നടത്തിയവര്‍; കമല്‍നാഥിന് മറുപടിയുമായി ബിജെപി

നരേന്ദ്ര മോദിയുടെ കുടുംബത്തില്‍ ആരെങ്കിലും സ്വാതന്ത്ര്യസമര സേനാനിയുണ്ടോയെന്ന  ചോദ്യത്തിന് മറുപടിയുമായി ബിജെപി 
മോദിയുടെ മാതാപിതാക്കള്‍ ചായ വിറ്റ് അന്നന്നത്തെ ഉപജീവനം നടത്തിയവര്‍; കമല്‍നാഥിന് മറുപടിയുമായി ബിജെപി

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുടുംബത്തില്‍ ആരെങ്കിലും സ്വാതന്ത്ര്യസമരസേനാനിയുണ്ടോ എന്ന മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍. മോദിയുടെ മാതാപിതാക്കളോ, മുത്തച്ഛന്‍മാരോ ഒരിക്കലും രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നില്ല. അവര്‍ അന്നത്തെ ജീവിതം മുന്നോട്ടു നയിക്കുന്നതിനായി ചായ വിറ്റുജീവിക്കുയായിരുന്നുവെന്ന് ജാവേദ്കര്‍ പറഞ്ഞു. 

പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ടാണ് കമല്‍നാഥ് മോദിക്കെതിരെ രംഗത്തവന്നത്. യുവാക്കളെ കുറിച്ചും കര്‍ഷകരെപ്പറ്റിയും എപ്പോഴെങ്കിലും മോദി സംസാരിക്കുന്നത് കേട്ടിട്ടുണ്ടോയെന്ന് കമല്‍നാഥ് ചോദിച്ചു.പക്ഷേ അവര്‍ നമ്മളെ ദേശസ്‌നേഹം പഠിപ്പിക്കാന്‍ വരും. സ്വന്തം കുടുംബത്തിലെ കാര്യങ്ങള്‍ മറന്നു കൊണ്ട് അദ്ദേഹം നമ്മളോട് ചോദിക്കും, നമ്മളുമായി ബന്ധമുള്ള സ്വതന്ത്ര്യസമര സേനാനികള്‍ ആരെങ്കിലുമുണ്ടോയെന്ന്? കമല്‍നാഥ് പറഞ്ഞു. 

ദേശീയ പൗരത്വ രജിസ്റ്ററിനെ കുറിച്ച് അവര്‍ ചോദിക്കും. എന്താണ് ദേശീയ പൗരത്വ രജിസ്റ്റര്‍? അതില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോകുമ്പോള്‍ അവര്‍ നമ്മളോട് മതം ഏതാണെന്ന് ചോദിക്കും.അടുത്തതായി നമ്മുടെ പിതാവിന്റെ മതം ഏതാണെന്ന് ചോദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമല്‍നാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ നിരവധി ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com