പാസഞ്ചര്‍ തീവണ്ടിക്കുള്ളില്‍ മധ്യവയസ്‌കന്‍ തൂങ്ങി മരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2020 03:20 PM  |  

Last Updated: 10th January 2020 03:20 PM  |   A+A-   |  

hang6879

 

ലഖ്‌നൗ: തീവണ്ടിയിലെ ആളൊഴിഞ്ഞ കമ്പാര്‍ട്ടുമെന്റില്‍ മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയിലാണ് സംഭവം. ഝാന്‍സി - കാന്‍പൂര്‍ പാസഞ്ചര്‍ വണ്ടിയിലാണ് ആത്മഹത്യ ചെയ്തത്. 

ട്രയിന്‍ യാര്‍ഡിലേക്ക് മാറ്റുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്ലാറ്റ് ഫോമില്‍ നില്‍ക്കുന്ന യാത്രക്കാരനാണ് വണ്ടിക്കകത്ത് സീലിങ് ഫാനില്‍ ഒരാള്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടത്. തുടര്‍ന്ന് റെയില്‍വെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

റെയില്‍വെ പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. അയാളുടെ കീശയിലെ ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ തൂങ്ങിമരിച്ച ആള്‍ മധ്യപ്രദേശ് സ്വദേശിയാണെന്ന് റയില്‍വെ പൊലീസ് പറഞ്ഞു. മരിച്ചയാളെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ശ്രമം തുടരുന്നതായും ആത്മഹത്യയ്ക്കിടയാക്കിയ കാരണമെന്താണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും റയില്‍വെ അധികൃതര്‍ പറഞ്ഞു.