ബലാല്‍സംഗക്കേസില്‍ വീണ്ടും വധശിക്ഷ ; നവാബ്ഗഞ്ച് കൊലപാതകത്തിലെ പ്രതികള്‍ക്ക് തൂക്കുകയര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2020 03:12 PM  |  

Last Updated: 10th January 2020 03:14 PM  |   A+A-   |  

hanggjkhg

 

ന്യൂഡല്‍ഹി : പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത്  കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ. ബറേലിയിലെ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മുരാരിലാല്‍, ഉമാകാന്ത് എന്നീ പ്രതികളെയാണ് മരണം വരെ തൂക്കിലിടാന്‍ കോടതി വിധിച്ചത്.

ഡല്‍ഹിയിലെ നിര്‍ഭയ കേസ് പോലെ ഏറെ കോളിളക്കമുണ്ടാക്കിയതായിരുന്നു നവാബ്ഗഞ്ച് കൂട്ടബലാല്‍സംഗവും. 2016 ജനുവരി 29 നായിരുന്നു സംഭവം നടന്നത്. 12 കാരിയായ ദലിത് പെണ്‍കുട്ടിയെയാണ് പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ചുകൊന്നത്.

കൃഷിയിടത്തിലേക്ക് പോയ പെണ്‍കുട്ടി മടങ്ങിവരാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. മഹേന്ദ്ര എന്നയാളുടെ കൃഷിയിടത്തില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. രഹസ്യഭാഗങ്ങളില്‍ മരക്കമ്പ് തറച്ചുകയറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്.