പൗരത്വനിയമം നിലവില്‍ വന്നു; വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് പൗരത്വനിയമം ഇന്നുമുതല്‍ നിലവില്‍ വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ 
പൗരത്വനിയമം നിലവില്‍ വന്നു; വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:  പൗരത്വനിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഇന്നുമുതല്‍ നിയമം നിലവില്‍ വരും. രാജ്യത്ത് നടക്കുന്ന  പ്രതിഷേധങ്ങള്‍ വകവെക്കാതെയാണ് വിജ്ഞാപനം പുറത്തിറക്കിയ തീരുമാനം. 

പാര്‍ലമെന്റിന്റെ രണ്ടുസഭകളും പൗരനിയമഭേദഗതി ബില്‍ പാസാക്കിയിരുന്നു. തുടര്‍ന്ന് രാഷ്ട്രപതി ഒപ്പുവെച്ചതോടെ ബില്‍ നിയമമായി.ബില്ലിനെതിരെ കോണ്‍ഗ്രസും ഇടതുപക്ഷവും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. നിയമത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധമാണുയര്‍ന്നത്. നിയമത്തിനെതിരെ കേരളനിയമസഭ പ്രമേയം പാസാക്കി. ബംഗാളില്‍ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയും അഭിപ്രായപ്പെട്ടിരുന്നു. 

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31വരെ അഭയാര്‍ഥികളായെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്‍കാനാണ് നിയമ ഭേദഗതി.

പൗരത്വഭേദഗതിനിയമത്തിനെതിരായ പ്രതിഷേധം ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ശനിയാഴ്ച യോഗം ചേരും. പ്രതിപക്ഷ പാര്‍ട്ടികളും തിങ്കളാഴ്ച യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി ഭാവി സമരങ്ങള്‍ക്ക് രൂപം നല്‍കിയേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com