ഐഷിക്ക് മുഖ്യമന്ത്രിയുടെ സ്‌നേഹ സമ്മാനം: 'ഹല്ലാബോല്‍'; കേരള ഹൗസില്‍ കൂടിക്കാഴ്ച

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2020 01:11 PM  |  

Last Updated: 11th January 2020 01:14 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ജെഎന്‍യു അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി കേരള ഹൗസില്‍ വെച്ചാണ് മുഖ്യമന്ത്രി ഐഷിയുമായി കൂടിക്കാഴ്ച നടത്തിയത്. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.

സഫ്ദര്‍ ഹഷ്മിയുടെ ജീവിതവും മരണവും പറയുന്ന സുധന്‍വാ ദേശ്പാണ്ഡെയുടെ 'ഹല്ലാ ബോല്‍, ദി ഡെത്ത് ആന്റ് ലൈഫ് ഓഫ് സഫ്ദര്‍ ഹഷ്മി' എന്ന പുസ്തകം മുഖ്യമന്ത്രി ഐഷിക്ക് നല്‍കി. 

അക്രമത്തില്‍ പരിക്കേറ്റ ഐഷിക്കും മറ്റ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകര്‍ക്കും എതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. ഹോസ്റ്റലുകളില്‍ അക്രമം നടത്തിയവരുടെ കൂട്ടത്തില്‍ ഐഷിയും ഉണ്ടെന്നാണ് പൊലീസ് നിലപാട്.