പഞ്ചനക്ഷത്ര ഹോട്ടല്‍ കേന്ദ്രമാക്കി സെക്‌സ് റാക്കറ്റ്; ബോളിവുഡ് നടിയും മോഡലും അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th January 2020 05:46 PM |
Last Updated: 11th January 2020 05:46 PM | A+A A- |

മുംബൈ: പഞ്ചനക്ഷത്ര ഹോട്ടല്‍ കേന്ദ്രീകരിച്ച് നടത്തിയ സെക്‌സ് റാക്കറ്റ് സംഘത്തെ തകര്‍ത്ത് പൊലീസ്. റെയ്ഡില്‍ ബോളിവുഡ് നടിയായ അമൃത ദനോഹയും മോഡലായ റിച്ച സിങും പിടിയില്‍.
ഗൊരേഗാവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് വന്‍കിട സെക്‌സ് റാക്കറ്റ് സംഘം പിടിയിലായത്. ദിന്‍ദോഷി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വിവിധഭാഗങ്ങളില്‍ നിന്നായി ആവശ്യക്കാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ ആളുകളെ എത്തിച്ച് നല്‍കിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
സോണല്‍ ഡെപ്യൂട്ടി കമ്മീഷണറര്‍ ഡി സ്വാമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഘത്തെ പിടികൂടിയത്. സംഘത്തെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് ആവശ്യക്കാര്‍ എന്ന നിലയില്‍ ഇവരെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളുമായി എത്തിയ സംഘത്തെ പൊലീസ് പിടികൂടി.
സെക്‌സ് റാക്കറ്റിന്റെ കയ്യില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം വിദേശ വനിതകളെ എത്തിച്ച് മുംബൈ നഗരത്തില്‍ സെക്‌സ് റാക്കറ്റ് നടത്തിയ ബോളിവുഡ് സിനിമ പ്രൊഡക്ഷന്‍ മാനേജര്‍ പിടിയിലായിരുന്നു. ജൂഹുവിലെ ഒരു ആഢംബര ഹോട്ടലില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.