ഗുജറാത്തില്‍ ഗ്യാസ് നിര്‍മ്മാണശാലയില്‍ സ്‌ഫോടനം; അഞ്ചു പേര്‍ മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2020 03:36 PM  |  

Last Updated: 11th January 2020 03:36 PM  |   A+A-   |  

 

വഡോദര: ഗുജറാത്ത് വഡോദരയില്‍ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്ക്. വ്യാവസായിക അടിസ്ഥാനത്തില്‍ ഗ്യാസ് നിര്‍മ്മിച്ച് നല്‍കുന്ന കമ്പനിയിലാണ് സ്‌ഫോടനം ഉണ്ടായത്. 

ഇന്ന് രാവിലെ 11ന് എയിംസ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിലാണ് പൊട്ടിത്തെറി ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഗ്നിശമനസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. 

വ്യവസായ ശാലകള്‍ക്കും ആശുപത്രികള്‍ക്കും ആവശ്യമായ ഗ്യാസ് നിര്‍മ്മിച്ച് നല്‍കുന്ന കമ്പനിയിലാണ് പൊട്ടിത്തെറി ഉണ്ടായത്.ഓക്‌സിജന്‍, നൈട്രന്‍, ആര്‍ഗണ്‍, കാര്‍ബണ്‍ ഡൈ ഓക്‌സെഡ് തുടങ്ങിയ ഗ്യാസുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. സംഭവത്തിന്റെ കാരണം പുറത്തുവന്നിട്ടില്ല.