ഡല്‍ഹിയില്‍ നിന്ന് ഉത്തരവ് കിട്ടിയാല്‍ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കും; കരസേനാ മേധാവി

കേന്ദ്രത്തില്‍ നിന്ന് ഉത്തരവ് ലഭിച്ചാല്‍ പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കരസേനാ മേധാവി മനോജ് മുകുന്ദ് നാരാവ്‌നെ
ഡല്‍ഹിയില്‍ നിന്ന് ഉത്തരവ് കിട്ടിയാല്‍ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കും; കരസേനാ മേധാവി

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ നിന്ന് ഉത്തരവ് ലഭിച്ചാല്‍ പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കരസേനാ മേധാവി മനോജ് മുകുന്ദ് നാരാവ്‌നെ. പാര്‍ലമെന്റ് ആവശ്യപ്പെട്ടാല്‍ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് കരസേനാ മേധാവി പറഞ്ഞു.

നേരത്തെ, ആവശ്യമാണെങ്കില്‍ പാക് അധീന കശ്മീരില്‍ വലിയ തോതിലുള്ള നപടികള്‍ സ്വീകരിക്കാന്‍ സൈന്യം തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിര്‍ത്തിയില്‍ എല്ലായിടത്തും ഞങ്ങള്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. സൈന്യത്തിന് വിവിധ തരത്തിലുള്ള പ്ലാനുകളുണ്ട്. ആവശ്യമെങ്കില്‍ ആ പ്ലാനുകള്‍ പുറത്തെടുക്കും, വിജയിക്കുകയും ചെയ്യുമെന്നും കരസേനാ മേധാവി പറഞ്ഞു. 

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന് പിന്നാലെ, പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കണമെന്ന് ഭരണമുന്നണിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. പി.ഒ.കെ ഇന്ത്യയുടെ ഭാഗമാണെന്നും ഒരുദിവസം അത് ഇന്ത്യയുടെ അധികാര പരിധിയില്‍ വരുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com