നിര്‍ദ്ദേശം അനുസരിക്കാതെ വിമാനം റൺവേയിലേക്ക് കയറ്റി; കുറ്റകരമായ അനാസ്ഥ; പൈലറ്റിന് സസ്പെൻഷൻ

നിര്‍ദ്ദേശം മറികടന്ന് വിമാനം റണ്‍വേയിലേക്ക് കയറ്റിയതിന് എയര്‍ ഏഷ്യ ഇന്ത്യ പൈലറ്റിനെ സസ്പെൻഡ് ചെയ്തു
നിര്‍ദ്ദേശം അനുസരിക്കാതെ വിമാനം റൺവേയിലേക്ക് കയറ്റി; കുറ്റകരമായ അനാസ്ഥ; പൈലറ്റിന് സസ്പെൻഷൻ

ന്യൂഡല്‍ഹി: നിര്‍ദ്ദേശം മറികടന്ന് വിമാനം റണ്‍വേയിലേക്ക് കയറ്റിയതിന് എയര്‍ ഏഷ്യ ഇന്ത്യ പൈലറ്റിനെ സസ്പെൻഡ് ചെയ്തു. വ്യോമയാന ഡയറക്ടറേറ്റ് (ഡിജിസിഎ) ആണ് നടപടിയെടുത്തത്. മൂന്ന് മാസത്തേക്കാണ് ലൈസൻസ് സസ്‌പെന്‍ഡ് ചെയ്തത്. 

2019 നവംബര്‍ അഞ്ചിന് മുംബൈ എയര്‍പോര്‍ട്ടിലായിരുന്നു പൈലറ്റിന്റെ കുറ്റകരമായ അനാസ്ഥ. മുംബൈ വിമാനത്താവളത്തില്‍ നിന്ന്  ഇന്‍ഡോറിലേക്കുള്ള എയര്‍ ഏഷ്യ IAD374 വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നല്‍കിയ നിര്‍ദ്ദേശം പൈലറ്റ് അനുസരിച്ചില്ലെന്ന് ഡിജിസിഎ അന്വേഷണത്തില്‍ കണ്ടെത്തി. 

വിമാനം റണ്‍വേ 32ലെ ഹോള്‍ഡിങ് പോയിന്റില്‍ തന്നെ നില്‍ക്കാന്‍ നല്‍കിയ നിര്‍ദേശം മറികടന്ന് അനുമതി ലഭിക്കാതെ പൈലറ്റ് വിമാനം മുന്നോട്ടെടുക്കുകയായിരുന്നു. സഹപൈലറ്റ് എടിസി നിര്‍ദ്ദേശം കൃത്യമായി ധരിപ്പിച്ചിട്ടും മുഖ്യ പൈലറ്റ് നിര്‍ദ്ദേശം മറികടന്നെന്നും ഡിജിസിഎ അധികൃതര്‍ വ്യക്തമാക്കി. 

സംഭവത്തിന് ശേഷം ഇരു പൈലറ്റിനും ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയില്‍ മുഖ്യ പൈലറ്റ് തെറ്റ് സമ്മതിക്കുകയും ചെയ്തു. ഇതോടെയാണ് പൈലറ്റിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ ഡിജിസിഎ തീരുമാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com