'മോദി ഗോബാക്ക്';പ്രധാനമന്ത്രിക്ക് എതിരെ ബംഗാളില്‍ വ്യാപക പ്രതിഷേധം

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 11th January 2020 03:35 PM  |  

Last Updated: 11th January 2020 03:35 PM  |   A+A-   |  

 

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ കൊല്‍ക്കത്തയില്‍ ഇടത് സംഘടനകളുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും പ്രതിഷേധം. പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്നതിന് സമീപത്തെല്ലാം മോദി ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാര്‍ എത്തിയിട്ടുണ്ട്. 

നേരത്തെ, ഇടത് സംഘടനകള്‍ മോദിയെ വഴിയില്‍ തടയുമെന്ന് വ്യക്തമാക്കിയിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് മോദിയുടെ പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ളത്. 

17 ഇടതുപാര്‍ട്ടികളുടെ സംയുക്ത ഫോറം, പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്ന വിവിധ ഗ്രൂപ്പുകള്‍ എന്നിവരാണ് മോദിയെ തടയാന്‍ ആഹ്വാനം നല്‍കിയിട്ടുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗവും പ്രതിഷേധ രംഗത്തുണ്ട്.

വെള്ളിയാഴ്ച വൈകുന്നേരം കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയ മോദി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനാണ് ബംഗാളില്‍ എത്തിയിരിക്കുന്നത്.