ഒമാന്‍ സുല്‍ത്താന്റെ വിയോഗം; ഇന്ത്യയില്‍ നാളെ ദുഃഖാചരണം, ഔദ്യോഗിക വിനോദ പരിപാടികള്‍ മാറ്റിവച്ചു

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 12th January 2020 05:10 PM  |  

Last Updated: 12th January 2020 05:10 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ അല്‍ സഈദിന്റെ വിയോഗത്തില്‍ അനുശോചിച്ച് കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച ഇന്ത്യയില്‍ ദുഃഖാചരണം പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

വെള്ളിയാഴ്ചയാണ് ഒമാന്‍ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഖാബൂസ് അല്‍ സഈദ് (79) അന്തരിച്ചത്.'വിശിഷ്ട വ്യക്തി' യോടുള്ള ആദരസൂചകമായി രാജ്യത്താകമാനം ഒരു ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ദുഃഖാചരത്തിന്റെ ഭാഗമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. തിങ്കളാഴ്ചത്തെ ഔദ്യോഗിക വിനോദ പരിപാടികള്‍ മാറ്റിവെച്ചതായും സര്‍ക്കാര്‍ അറിയിച്ചു.

സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അനുശോചിച്ചിരുന്നു. മേഖലയില്‍ സമാധാനത്തിന്റെ സന്ദേശവാഹകനായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. 

ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഭറണാധികാരി ആയിരുന്നു ഖാബൂസ്. അദ്ദേഹത്തിന്റെ  പ്രാഥമിക വിദ്യാഭ്യാസം ഇന്ത്യയിലായിരുന്നു.