4322 ബലാത്സംഗക്കേസുകള്‍; സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസുകള്‍ 59,445; യോഗിയുടെ യുപിയിലെ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍

കുട്ടികള്‍ക്കെതിരെ ദിവസം 55 എന്ന കണക്കില്‍ ഒരു വര്‍ഷം 19,936 അതിക്രമ കേസുകളാണ് രേഖപ്പെടുത്തിയത്
4322 ബലാത്സംഗക്കേസുകള്‍; സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസുകള്‍ 59,445; യോഗിയുടെ യുപിയിലെ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍

ലക്നോ: യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്തുവരുന്നത് അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകള്‍. ദേശീയ ക്രൈം
 റെക്കോര്‍ഡ്‌സ് ബ്യൂറോ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച 2018ലെ കണക്ക് പ്രകാരം 4322 ബലാത്സംഗക്കേസുകളാണ് യു.പിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഒരു ദിവസം 12 ബലാത്സംഗ കേസുകള്‍ എന്ന നിരക്കില്‍. 

സ്ത്രീകള്‍ക്കെതിരായ 59,445 അതിക്രമ കേസുകളാണ് 2018ല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിസത്തില്‍ 162 അതിക്രമങ്ങള്‍. 2017നെക്കാള്‍ ഏഴ് ശതമാനം കൂടുതലാണിത്. 

144 പെണ്‍കുട്ടികളാണ് യുപിയില്‍ 2018ല്‍ പീഡനത്തിനിരയായത്. കുട്ടികള്‍ക്കെതിരെ ദിവസം 55 എന്ന കണക്കില്‍ ഒരു വര്‍ഷം 19,936 അതിക്രമ കേസുകളാണ് രേഖപ്പെടുത്തിയത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2444 മരണങ്ങളാണ് 2018ല്‍ ഉണ്ടായത്. 

അതേസമയം, കുറ്റകൃത്യങ്ങളിലുണ്ടായ വര്‍ധനവ് തങ്ങളുടെ പിടിപ്പുകേട് കാരണമല്ലെന്നും കൂടിയ ജനസംഖ്യ കാരണമാണെന്നുമാണ് പൊലീസിന്റെ വാദം. ജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനായി ബീറ്റ് കോണ്‍സ്റ്റബിള്‍ സംവിധാനം പുനരുജ്ജീവിപ്പിക്കുമെന്ന് യു.പി ഡി.ജി.പി ഒ.പി. സിങ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com