അതിവേഗതയില്‍ നിയന്ത്രണംവിട്ട് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു; പാഞ്ഞുകയറുന്ന കാറിന്റെ ദൃശ്യങ്ങള്‍ പുറത്ത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2020 04:38 PM  |  

Last Updated: 12th January 2020 04:38 PM  |   A+A-   |  

 

ചണ്ഡീഗഡ്: അതിവേഗതയില്‍ നിയന്ത്രണംവിട്ട് പാഞ്ഞുവന്ന കാര്‍ ഒന്നിലധികം വാഹനങ്ങളെ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അഞ്ചുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.പൊലീസ് അന്വേഷണം ആരംഭിച്ചു.

ഹരിയാനയില്‍ നിന്നുളള ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്. അതിവേഗതയില്‍ നിയന്ത്രണംവിട്ട്  കാര്‍ പാഞ്ഞുകയറുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തില്‍. സൈക്കിളില്‍ ഇടിച്ച് ഇടത്തോട്ട് തിരിഞ്ഞ് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ ഇടിച്ചാണ് കാര്‍ നില്‍ക്കുന്നത്. അതിനിടെ ഒരു ബൈക്കും ഇടിച്ചു തെറിപ്പിക്കുന്നുണ്ട്. ആദ്യം സൈക്കിള്‍ ഇടിച്ചുതെറിപ്പിക്കുമ്പോള്‍, അതിന് അടുത്ത് രണ്ടുപേര്‍ നില്‍ക്കുന്നത് കാണാം. ഇവരെയും കാര്‍ ഇടിച്ചുതെറിപ്പിക്കുണ്ട്. സംഭവം പുറത്ത് വന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.