സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു; ആരേയും കുറ്റപ്പെടുത്തില്ല; മുന്നോട്ടുപോകണമെന്ന് വിദ്യാര്‍ത്ഥികളോട് ജെഎന്‍യു വിസി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2020 03:18 PM  |  

Last Updated: 12th January 2020 03:18 PM  |   A+A-   |  

 

ന്യൂഡല്‍ഹി: സര്‍വകലാശാലയില്‍ നടന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന്  ജെഎന്‍യു വൈസ് ചാന്‍സിലര്‍ എം ജഗദീഷ് കുമാര്‍. 'സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു. കഴിഞ്ഞത് ഇവിടെ ഉപേക്ഷിക്കാം. ആരെയും കുറ്റപ്പെടുത്താനോ ആര്‍ക്ക് നേരെയും വിരല്‍ ചൂണ്ടാനും  ശ്രമിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 

സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടുപോകണം എന്ന് ഉറപ്പുവരുത്തുക എന്നതിനാണ് പരിഗണന. നമുക്ക് മുന്നോട്ടുപോകാം- വിസി കൂട്ടിച്ചേര്‍ത്തു. ചില അധ്യാപകരുടെ പിന്തുണയുള്ള 'ആക്ടിവിസ്റ്റ് വിദ്യാര്‍ത്ഥികളാണ്' ജെഎന്‍യു അക്രമത്തിന് പിന്നിലെന്ന് കഴിഞ്ഞ ദിവസം വിസി ആരോപിച്ചിരുന്നു. 

സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ എത്രയും വേഗം തീര്‍ക്കണമെന്നും വിദ്യാര്‍ത്ഥികളോട് കൂടുതല്‍ അടുത്തിടപഴകണമെന്നും കേന്ദ്രസര്‍ക്കാര്‍ വിസിയോട് നിര്‍ദേശിച്ചിരുന്നു.