ജെഎന്‍യു അക്രമം; വിവരങ്ങള്‍ സംരക്ഷിക്കണം, ഫെയ്‌സ്ബുക്കിനും വാട്‌സ്ആപ്പിനും ഡല്‍ഹി പൊലീസിനും കോടതി നോട്ടീസ്

ജെഎന്‍യുവിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആപ്പിള്‍, വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ എന്നീ കമ്പനികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു.
ജെഎന്‍യു അക്രമം; വിവരങ്ങള്‍ സംരക്ഷിക്കണം, ഫെയ്‌സ്ബുക്കിനും വാട്‌സ്ആപ്പിനും ഡല്‍ഹി പൊലീസിനും കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആപ്പിള്‍, വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ എന്നീ കമ്പനികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. അക്രമസംഭവങ്ങളിലെ തെളിവുകളായ സിസിടിവി ദൃശ്യങ്ങളും വാട്‌സാപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലെ സന്ദേശങ്ങളും സംരക്ഷിക്കണം എന്ന് വ്യക്തമാക്കിയാണ് നോട്ടീസ്. സാമൂഹ്യ മാധ്യമങ്ങളിലെ വിവരങ്ങള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഡല്‍ഹി പൊലാസിനും നോട്ടിസയച്ചിട്ടുണ്ട്. 

ജെഎന്‍യുവിലെ മൂന്ന് പ്രൊഫസര്‍മാരാണ് സിസിടിവി ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളിലെ വിവരങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ക്കായി സര്‍വകലാശാല അധികൃതരെ സമീപിച്ചിട്ടുണ്ടെന്നും എന്നാല്‍ അധികൃതരില്‍നിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായില്ലെന്നുമായിരുന്നു പൊലീസിന്റെ വാദം. രണ്ട് വാട്‌സാപ്പ് ഗ്രൂപ്പുകളിലെ വിവരങ്ങള്‍ ആരാഞ്ഞ് വാട്‌സാപ്പിന് കത്തയച്ചതായും മറുപടിക്കായി കാത്തിരിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. 

ജനുവരി അഞ്ചിന് നടന്ന അക്രമങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുവഴി ആസൂത്രണം ചെയതതാണ് എന്ന് സംശയിക്കുന്നതിനാലാണ് വിവരങ്ങള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട അധ്യാപകര്‍ കോടതിയെ സമീപിച്ചത്. 

യുണൈറ്റഡ് എഗൈന്‍സ്റ്റ് ലഫ്റ്റ്, ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് എന്നീ ഗ്രൂപ്പുകളില്‍ അക്രമത്തിന് ആസൂത്രണം ചെയ്തുകൊണ്ടുള്ള ചാറ്റുകള്‍ നടന്നതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com