നിറയെ പണമുണ്ടെന്ന് കരുതി എടിഎം മെഷീന്‍ പൊളിച്ചുകൊണ്ടുപോയി, വീട്ടില്‍പ്പോയി നോക്കിയപ്പോള്‍ ഞെട്ടി; പ്രതി പിടിയില്‍

എടിഎം മെഷീന്‍ ആണെന്ന് തെറ്റിദ്ധരിച്ച് പാസ്ബുക്ക് പ്രിന്റിംഗ് മെഷീന്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ കളളനെ പിടികൂടി
നിറയെ പണമുണ്ടെന്ന് കരുതി എടിഎം മെഷീന്‍ പൊളിച്ചുകൊണ്ടുപോയി, വീട്ടില്‍പ്പോയി നോക്കിയപ്പോള്‍ ഞെട്ടി; പ്രതി പിടിയില്‍

കൊല്‍ക്കത്ത: എടിഎം മെഷീന്‍ ആണെന്ന് തെറ്റിദ്ധരിച്ച് പാസ്ബുക്ക് പ്രിന്റിംഗ് മെഷീന്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ കളളനെ പിടികൂടി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പിടികൂടിയത്.

പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലാണ് സംഭവം. സ്വകാര്യ ബാങ്കിലെ പാസ്ബുക്ക് പ്രിന്റിംഗ് മെഷീന്‍ മോഷണം പോയതായുളള അധികൃതരുടെ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. വ്യാഴാഴ്ച രാവിലെ കൗണ്ടറില്‍ എടിഎം മെഷീന് സമീപമുളള പാസ്ബുക്ക് പ്രിന്റിംഗ് മെഷീന്‍ കാണാതായത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ജനവാസ കേന്ദ്രത്തിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് പാസ്ബുക്ക് പ്രിന്റിംഗ് മെഷീന്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു.

മോഷണക്കേസില്‍ രാജ് സര്‍ദാര്‍ എന്നയാളാണ് പിടിയിലായത്. ഇദ്ദേഹത്തിന്റെ വീടിന്റെ പിന്‍വശത്ത് നിന്നാണ് മെഷീന്‍ കണ്ടെത്തിയത്. എടിഎം മെഷീന്‍ ആണെന്ന് കരുതിയാണ് ഇത് മോഷ്ടിച്ചതെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. ഇയാളുടെ കൂട്ടാളികളെ കണ്ടെത്തുന്നതിനുളള ശ്രമം തുടരുന്നതായി പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com