ഓപ്പറേഷൻ തീയേറ്ററിൽ തെരുവുനായ;സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ കടിച്ചുകൊന്നു; ദാരുണം

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 14th January 2020 10:56 PM  |  

Last Updated: 14th January 2020 10:58 PM  |   A+A-   |  

stray-dog

 

ലക്നോ: ന​വ​ജാ​ത ശി​ശു​വി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ ക​യ​റി​യ തെ​രു​വു​നാ​യ് ക​ടി​ച്ചു​കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ​റൂ​ഖാ​ബാ​ദ്​ ആ​കാ​ശ്​ ഗം​ഗ ആ​ശു​പ​ത്രി​യി​ലാ​ണ്​ നാ​ടി​നെ ഞെ​ട്ടി​ച്ച സം​ഭ​വം. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ പ്ര​സ​വ​വേ​ദ​ന​യെ തു​ട​ർ​ന്ന്​ കു​ഞ്ഞിന്റെ മാ​താ​വ്​ കാ​ഞ്ച​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 

ആ​ദ്യം സു​ഖ​പ്ര​സ​വ​മാ​യി​രി​ക്കു​മെ​ന്നാ​ണ്​ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ച​തെ​ന്ന്​ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ്​ ര​വി​കു​മാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, പി​ന്നീ​ട്​ പ്ര​സ​വം സി​സേ​റി​യ​നാ​യി​രി​ക്കു​മെ​ന്നാ​ണ്​ പ​റ​ഞ്ഞ​ത്. ഇ​തേ തു​ട​ർ​ന്നാ​ണ്​​ ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റി​ലേ​ക്കു​ മാ​റ്റി​യ​തെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

താ​ൻ കു​ഞ്ഞി​നെ ക​ണ്ടി​ട്ടി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നാ​സ്​​ഥ​യാ​ണ്​ മ​ര​ണ​ത്തി​ന്​ കാ​ര​ണ​മെ​ന്നും യു​വ​തി ആ​രോ​പി​ച്ചു. കു​ട്ടി​യു​ടെ പി​താ​വിന്റെ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ആ​ശു​പ​ത്രി​ക്കും ഡോ​ക്​​ട​ർ​ക്കു​മെ​തി​രെ ​പൊ​ലീ​സ്​ കേ​സെ​ടു​ത്തു. 

അ​ന്വേ​ഷ​ണ​ത്തി​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ ജി​ല്ല പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ അ​നി​ൽ​കു​മാ​ർ മി​ശ്ര പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി സ്​​ഥ​ല​ത്തെ​ത്തി​യ ജി​ല്ല മ​ജി​സ്​​ട്രേ​റ്റ്​ ആ​ശു​പ​ത്രി പൂ​ട്ടി സീ​ൽ​ചെ​യ്​​തു. എ​ന്നാ​ൽ, ആ​രോ​പ​ണം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നി​ഷേ​ധി​ച്ചു.