നിര്‍ഭയ കൂട്ട ബലാത്സംഗ കേസ്; പ്രതികളുടെ തിരുത്തല്‍ ഹര്‍ജികള്‍ തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2020 02:29 PM  |  

Last Updated: 14th January 2020 02:29 PM  |   A+A-   |  

SU

 

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗ കേസില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. വധ ശിക്ഷയില്‍ ഇളവ് തേടി മുകേഷ് സിങ്, വിനയ് ശര്‍മ എന്നിവരാണ് തിരുത്തല്‍ ഹര്‍ജി നല്‍കിയത്. ഇതാണ് കോടതി തള്ളിയത്. 

ജസ്റ്റിസ് എന്‍വി രമണയുടെ ചേംബറിലാണ് ഹര്‍ജി പരിഗണിച്ചത്. ജസ്റ്റിസുമാരായ റോഹിംഗടന്‍ നരിമാന്‍, അരുണ്‍ മിശ്ര, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഹര്‍ജി പരിശോധിച്ചത്. 

ഹര്‍ജിയില്‍ കഴമ്പില്ലെന്ന് കോടതി കണ്ടെത്തി. ശിക്ഷയില്‍ ഇളവ് നല്‍കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. തിരുത്തല്‍ ഹര്‍ജി തള്ളിയതിനാല്‍ ഇനി ഇവര്‍ക്ക് രാഷ്ട്രപതിക്ക് ദയാ ഹര്‍ജി നല്‍കാം.

ജനുവരി 22ന് രാവിലെ 7 മണിക്ക് തൂക്കിലേറ്റണമെന്ന് കഴിഞ്ഞ ആഴ്ച പട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു പ്രതികള്‍ പിഴവു തിരുത്തല്‍ ഹര്‍ജി നല്‍കിയത്.