നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസ് : പ്രതികളുടെ തിരുത്തല്‍ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക
നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസ് : പ്രതികളുടെ തിരുത്തല്‍ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : ഡല്‍ഹി നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ പ്രതികളുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ഉച്ചയ്ക്ക് 1.45നാണ് ഹര്‍ജി പരിഗണിക്കുക. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 4 പ്രതികളില്‍ മുകേഷ് കുമാര്‍ (32), വിനയ് ശര്‍മ (26) എന്നിവരാണ് ഹര്‍ജി നല്‍കിയത്.

പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. തിരുത്തല്‍ ഹര്‍ജി തള്ളിയാല്‍ രാഷ്ട്രപതിക്കു മുന്നില്‍ ദയാഹര്‍ജി നല്‍കാനുള്ള അവസരവും പ്രതികള്‍ക്കുണ്ട്. വധശിക്ഷയില്‍ നിന്നും ഇളവ് ലഭിക്കാനുള്ള പ്രതികളുടെ അവസാനത്തെ നിയമ സാധ്യതയാണ് തിരുത്തല്‍ ഹര്‍ജി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അക്ഷയ് കുമാര്‍ സിങ് (31), പവന്‍ ഗുപ്ത (25) എന്നിവര്‍ പിഴവു തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടില്ല.

ജസ്റ്റിസ് എന്‍ വി രമണയ്ക്ക് പുറമെ, ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍.എഫ്.നരിമാന്‍, ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരാണ് അഞ്ചംഗ ബെഞ്ചിലുള്‍പ്പെട്ട മറ്റ് ജഡ്ജിമാര്‍. നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലു പ്രതികളെയും ജനുവരി 22ന് രാവിലെ 7 മണിക്ക് തൂക്കിലേറ്റണമെന്ന് കഴിഞ്ഞ ആഴ്ച പട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു പ്രതികള്‍ പിഴവു തിരുത്തല്‍ ഹര്‍ജി നല്‍കിയത്.

2012 ഡിസംബര്‍ 16നു രാത്രി ഒന്‍പതിനാണു രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. ഡല്‍ഹി വസന്ത് വിഹാറില്‍ ബസ് യാത്രയ്ക്കിടെ 23 വയസ്സുകാരി ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനും ക്രൂരമായ ആക്രമണത്തിനും ഇരയായി. അതിഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ അക്രമികള്‍ റോഡില്‍ ഉപേക്ഷിച്ചു. ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയില്‍നിന്നു സിംഗപ്പൂരിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഡിസംബര്‍ 29നു മരിച്ചു. കേസില്‍ 6 പ്രതികളാണുണ്ടായിരുന്നത്. മുഖ്യപ്രതി, ബസ് െ്രെഡവര്‍ രാംസിങ് 2013 മാര്‍ച്ചില്‍ ജയിലില്‍ തൂങ്ങിമരിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷിച്ചെങ്കിലും മൂന്നു വര്‍ഷത്തിനു ശേഷം മോചിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com