പൗരത്വ നിയമഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയില്‍; ഹര്‍ജി നല്‍കുന്ന ആദ്യ സംസ്ഥാനം

ദേശീയ പൗരത്വ നിയമഭേദഗതിക്ക് എതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി
പൗരത്വ നിയമഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയില്‍; ഹര്‍ജി നല്‍കുന്ന ആദ്യ സംസ്ഥാനം

ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമഭേദഗതിക്ക് എതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. നിയമം വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. വിഷയം സുപ്രീംകോടതി ഇരുപത്തിമൂന്നിന് പരിഗണിക്കാനിരിക്കെയാണ് കേരളം ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. 

നിയമത്തിന് എതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഭരണഘടനയുടെ  131ാം അനുച്ഛേദ പ്രകാരമുള്ള സംസ്ഥാനങ്ങളുടെ അവകാശം വിനിയോഗിച്ചുകൊണ്ടാണ് കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് എതിരെ സ്യൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്. ഭരണഘടനയുടെ 14ാം അനുച്ഛേദം പൗരര്‍ക്ക് അനുവദിച്ചിട്ടുള്ള തുല്യതയുടെ ലംഘനമാണ് നിയമമെന്നും മുസ്ലിം ജനവിഭാഗങ്ങളോട് വിവേചനം കാട്ടുന്ന നടപടിയാണ് ഇതെന്നും ഹര്‍ജിയില്‍ പറയുന്നു.

നേരത്തെ, നിയമത്തിന് എതിരെ കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമനടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നീങ്ങിയിരിക്കുന്നത്. കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി, നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com