ജനുവരി 31, ഫെബ്രുവരി ഒന്ന് തിയ്യതികളില്‍ രാജ്യവ്യാപക ബാങ്ക് പണിമുടക്ക്

ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായുള്ള വേതന പരിഷ്‌കരണ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപനം
ജനുവരി 31, ഫെബ്രുവരി ഒന്ന് തിയ്യതികളില്‍ രാജ്യവ്യാപക ബാങ്ക് പണിമുടക്ക്

ന്യൂഡല്‍ഹി:   ജനുവരി 31നും ഫെബ്രുവരി ഒന്നിനും രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്. ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായുള്ള വേതന പരിഷ്‌കരണ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപനം.

ബാങ്ക് ജീവനക്കാരുടെ യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ജനുവരിയില്‍ നടക്കാന്‍ പോകുന്ന രണ്ടാമത്തെ ബാങ്ക് സമരമാണിത്. ജനുവരി എട്ട് തൊഴിലാളി സംഘടനകള്‍ നടത്തിയ ദേശവ്യാപക പണിമുടക്കില്‍ ബാങ്ക് യൂണിയനുകളും പങ്കെടുത്തിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുന്ന വേളയിലാണ് രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ദേശവ്യാപക ബാങ്ക് സമരം.

ഒമ്പത് ബാങ്ക് തൊഴിലാളി യൂണിയനുകളടങ്ങിയ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ (യുഎഫ്ബിയു) പ്രതിനിധികള്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി  ഇന്ന് ചര്‍ച്ച നടത്തിയിരുന്നു, അതില്‍ വേതനവുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ നിരവധി ആവശ്യങ്ങള്‍ നിരസിക്കപ്പെട്ടുവെന്ന് യൂണിയനുകള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com